ആണുങ്ങളുടെ തുറിച്ചു നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ കരിങ്കല്ല് ചുട്ടു പെൺകുട്ടികളുടെ മാറിടത്തിൽ വച്ച് വളർച്ച തടയുന്നു – പ്രകൃതരീതിയിൽ അമ്പരന്നു ലോകം !

സ്ത്രീകൾ പല കാലങ്ങളായി അനുഭവിച്ചു പോരുന്ന ഒന്നാണ് ചൂഴ്ന്നു നോട്ടങ്ങൾ. ശരീരത്തിന്റെ അഴകളവുകളിലേക്ക് പാറി വീഴുന്ന കണ്ണുകൾക്ക് മുന്നിൽ ചുരുണ്ടു കൂടി നില്കുന്നവരുമുണ്ട്, പ്രതികരിക്കുന്നവരുമുണ്ട്. എന്നാൽ ഈ നോട്ടം തടയാൻ പ്രാകൃതമായ ചില ആചാരങ്ങൾ പാലിക്കുന്നവർ ഇന്നും ഈ സമൂഹത്തിൽ ജീവിക്കുന്നു എന്ന് പറയുന്നത് അത്ഭുതകരമാണ് .

സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന( breast ironing) പ്രാകൃത രീതി പ്രവര്‍ത്തികമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്തന വളര്‍ച്ച്‌ തടഞ്ഞ് അനാവശ്യമായ ആണ്‍ നോട്ടം ഒഴിവാക്കാനാണ് ഇത്തരം പ്രാകൃത രീതികള്‍ പല വീട്ടുകാരും അവലംബിക്കുന്നത്.

ഇത് വ്യത്യസ്തമായി തോന്നുന്നത് ബ്രിട്ടൻ , ലണ്ടൻ തുടങ്ങിയ പാശ്ചാത്യ പുരോഗമന നാടുകളിൽ ആണെന്നന്താണ് . ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതൊരു ചടങ്ങു പോലെയാണെങ്കിൽ അതെ രീതിയിൽ ഈ രാജ്യങ്ങളിലും ആ രീതി ആവർത്തിക്കപ്പെടുകയാണ് .

ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗാര്‍ഡിയന്‍ പത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് ‘ബ്രസ്റ്റ് അയണിങ്ങ്’ എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച്‌ വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്ബോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ കുട്ടികളുണ്ടാകുമ്ബോള്‍ പാലൂട്ടാനും വിഷമിക്കുന്നു.

For further information: please contact your local UIP Press Office.

shocking breast ironing news from Britain

Sruthi S :