നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെ കുറിച്ച് ‘അമ്മ’യിൽ ആർക്കും വ്യക്തമായ ധാരണയില്ല – കുഞ്ചാക്കോ ബോബൻ

താര സംഘടനയായ അമ്മയും നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അംഗത്വവുമൊക്കെ ഇപ്പോളും സജീവ ചർച്ചയാണ് . വിഷയത്തിൽ വിവിധ അഭിപ്രായങ്ങൾ ഉയരുന്നുവെങ്കിലും വ്യത്യസ്തമായ അഭിപ്രായവുമായി എത്തുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

സംഘടനയിലേക്ക് തിരിച്ചു വരാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അമ്മ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ താരം ഒരു മാധ്യമത്തോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയാതെ പോയതെന്നും താരം പറഞ്ഞു. നടിക്കൊപ്പമാണ് അമ്മ. അതേസമയം കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുത്‌നായാലുള്ള സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്ന് അമ്മയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് താരത്തിന്റെ പ്രതികരണം. വിഷയത്തില്‍ ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന്‍ നിലപാട് വ്യക്തമാക്കുന്നത്.

kunjacko boban about actress attack case


Sruthi S :