കലാഭവന്റെ ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടന്ന് ഉറങ്ങി, എത്രയോ കാലങ്ങൾ ഒരു വണ്ടിയിൽ സഞ്ചരിച്ച് സിനിമാ സ്വപ്നങ്ങളുമായി നടന്ന ആളുകളാണ് ; മണിയെ കുറിച്ച് സലിം കുമാർ

മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച ഒരുപാട് നടൻമാരുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് തുടങ്ങിയവർ ഇതിന് ഉ​ദാഹരണം ആണ്. നടൻ സലിം കുമാറാണ് ഇത്തരത്തിൽ ഉയർന്ന് വന്ന മറ്റൊരു നടൻ.

ചിലരുടെ മരണം എന്നും മനസിന് വേദനയായിരിക്കും. എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് മനസിൽ നിന്ന് പോകില്ല. അത്തരത്തിൽ ജനങ്ങളുടെ മനസിൽ ആഴത്തിൽ സങ്കടമുണ്ടാക്കിയ മരണമായിരുന്നു നടൻ കലാഭവൻ മണിയുടേത്. വർഷങ്ങൾ കടന്നു പോയിട്ടും ആ വേദനയിൽ നിന്ന് ഇന്നും ജനങ്ങൾക്ക് മുക്തി ലഭിച്ചിട്ടില്ല.

ഇപ്പോഴും താരത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറയാത്തതായി ആരും തന്നെയുണ്ടാകില്ല.സഹപ്രവർത്തകരുമായി വളരെ മികച്ച ബന്ധമാണ് കലഭവൻ മണി പുലർത്തിയിരുന്നത്. അതിനാൽ ഇന്നും കലഭവൻ മണി എന്നു കേൾക്കുമ്പോൾ സഹപ്രവർത്തകരുടെ കണ്ണുകൾ നിറയും. പരിസരം മറന്ന് പൊട്ടിക്കരയുകയും ചെയ്യും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് നടൻ സലിം കുമാറിന്റെ വാക്കുകളാണ് .

അന്തരിച്ച നടൻ കലാഭവൻ മണി സലിം കുമാറിന്റെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സലിം കുമാർ. മണിയെ മറക്കാൻ കഴിയില്ലെന്ന് സലിം കുമാർ പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

‘മണിയെക്കുറിച്ച് ഓർക്കാനേ സമയം ഉള്ളൂ. സിനിമാ ബന്ധം അല്ലല്ലോ. കലാഭവന്റെ ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടന്ന് ഉറങ്ങി, എത്രയോ കാലങ്ങൾ ഒരു വണ്ടിയിൽ സഞ്ചരിച്ച് സിനിമാ സ്വപ്നങ്ങളുമായി നടന്ന ആളുകളാണ്. അവനും അവന്റേതായ രീതിയിലുള്ള പേരും പ്രശസ്തിയും നേടിയാണ് പോയത്. കലാഭവൻ മണിയെന്നാൽ ഇന്നും ആളുകൾ ആരാധനയോടെ നോക്കിക്കാണുന്ന ആളാണ്. അന്നും ഇന്നും എനിക്ക് മണിയോട് ആരാധനയുണ്ട്. കൂട്ടുകാരനാണെങ്കിൽ പോലും’
മണി എന്റെ കല്യാണത്തിന് വന്ന് മണി പറഞ്ഞത്, ഞാൻ സിനിമയിൽ വന്നു, ഇനി അടുത്തത് സലിം ആണ് വരാനുള്ളത് എന്ന് എല്ലാവരും പറയുന്നുണ്ട്, സുനിതയ്ക്ക് (സലിം കുമാറിന്റെ ഭാര്യ) ഭാ​ഗ്യം ഉണ്ടങ്കിൽ വരുമെന്നാണ്. അതേപോലെ പിറ്റേ ദിവസം ഞാൻ സിനിമയിൽ വന്നു,’ സലിം കുമാർ പറഞ്ഞു.

അന്ന് മണി കത്തി നിൽക്കുന്ന സമയമായിരുന്നെന്നും സലിം കുമാർ പറഞ്ഞു. മലയാള സിനിമയിൽ നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ മലയാളികൾ കാണുന്നത്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്നു മണി. നടന്റെ വേർപാട് ഇന്നും സിനിമാ ലോകത്ത് ചർച്ച ആവാറുണ്ട്.

സലിം കുമാറിനെ പോലെ തന്നെ കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം. നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും പിന്നീട് മണി തിളങ്ങി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്.

2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും അന്നും പഴയ സിനിമകളിലൂടെ മണി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

AJILI ANNAJOHN :