അമ്മയും മകനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കും.. സമയത്തിനോ ദൂരത്തിനോ അത് മാറ്റാനാകില്ല; മനീഷയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് സാഗർ

മിനിസ്ക്രീനിലൂടെ എത്തി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് സാ​ഗർ സൂര്യയും മനീഷയും . തട്ടീം മുട്ടീം പരമ്പരയിൽ‌ അമ്മയും മകനും ആയാണ് മനീഷയും സാ​ഗറും അഭിനയിച്ചത്. ഇരുവരും ബി​ഗ് ബോസിലും ഒന്നിച്ചെത്തിയിരുന്നു. തന്നെ പരിചയപ്പെട്ടത് മുതൽ അമ്മ എന്നാണ് സാ​ഗർ തന്നെ വിളിക്കുന്നതെന്ന് മനീഷ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.


. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് സാ​ഗർ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാകുന്നത്. ഷോയിൽ അറുപതോളം ദിവസം പൂർത്തിയാക്കിയ സാ​ഗർ അടുത്തിടെ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം മനീഷയെ കാണാൻ എത്തിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാ​ഗർ.

മനീഷയെ കണ്ട് കെട്ടിപ്പിടിക്കുന്ന, സൗഹൃദം പങ്കിടുകയും ചെയ്യുന്ന സാ​ഗറിനെ വീഡിയോയിൽ കാണാം. “അമ്മയും മകനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കും. ആ ബന്ധം സവിശേഷമാണ്. സമയത്തിനോ ദൂരത്തിനോ അത് മാറ്റാനാകില്ല. ഇത് ഏറ്റവും ശുദ്ധമായ സ്നേഹമാണ്, നിരുപാധികവും സത്യവുമാണ്”, എന്നാണ് വീഡിയോയ്ക്ക് സാ​ഗർ നൽകിയ ക്യാപ്ഷൻ.

കഴിഞ്ഞ ദിവസം നടൻ ജോജു ജോർജിനെ കണ്ട സന്തോഷം സാ​ഗർ പങ്കുവച്ചിരുന്നു. “വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. Thankyou Joju cheata you the best”, എന്നാണ് ജോജുവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാ​ഗർ കുറിച്ചത്.

AJILI ANNAJOHN :