വലിയ കളികൾക്കൊടുവിൽ ലോകത്തിന്റെയും നേരത്തിന്റെയും കഥയും ഗതിയുമറിയാതെ ബിഗ് ബോസ് ഷോ വിജയിയായി സാബുമോൻ !!!

വലിയ കളികൾക്കൊടുവിൽ ലോകത്തിന്റെയും നേരത്തിന്റെയും കഥയും ഗതിയുമറിയാതെ ബിഗ് ബോസ് ഷോ വിജയിയായി സാബുമോൻ !!!

അങ്ങനെ വലിയ കളികൾക്ക് അവസാനമായിരിക്കുകയാണ്. തിരശീല വീണ ബിഗ് ബോസ് വീട്ടിൽ ലോകത്തിൻ കഥയും നേരത്തിന് ഗതിയുമറിയാതെ ഏകാന്തത താണ്ടി വന്നത് സാബുവാണ് . നൂറു ദിനം നീണ്ട മത്സരത്തിൽ പ്രേക്ഷക പിന്തുണയോടെ ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ ഉയർന്നത് 4 കോടി ജനങ്ങളുടെ കയ്യടിയാണ്. മാത്രമല്ല ഒരു കോടിയുടെ ഫ്ലാറ്റിനു പുറമെ വിജയ് ബാബുവിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ചിത്രങ്ങളിൽ സാബുവിന് അവസരവും ലഭിച്ചു.

33 ലക്ഷം വോട്ടുകളുമായി ആരംഭിച്ച ഷോ 13 ആഴ്ച പിന്നിട്ടപ്പോൾ നാല് കോടി ജനങളുടെ വോട്ടുമായാണ് മുന്നേറിയത്. അവസാന ദിനത്തിൽ പഴയ മത്സരാര്ഥികളിൽ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ എല്ലാവരും തിരിച്ചെത്തി. ഡാൻസും പാട്ടുമായി ആരംഭിച്ച ഗ്രാൻഡ് ഫിനാലെയിൽ ആദ്യം പുറത്തായത് അരിസ്റ്റോ സുരേഷാണ്. എല്ലാവര്ക്കും വീടിനുമെല്ലാം മുത്തങ്ങൾ പറത്തിയാണ് സുരേഷ് പുറത്തെത്തിയത്. സുരേഷിനെ കാത്തിരുന്നത് വലിയൊരു അവസരമാണ്. കോളാമ്പി എന്ന ചിത്രത്തിൽ അഭിനയിക്കാൻ സുരേഷിനെ ക്ഷണിക്കാൻ നേരിട്ടെത്തിയത് സംവിധായകൻ തന്നെയാണ്.

അടുത്തതായി പുറത്തെത്തിയത് ശ്രീനിഷാണ്. പെർലിയുമായുള്ള പ്രണയവുമാണ് ശ്രീനിഷിനെ ബിഗ് ബോസ് ആരാധകരുടെ പ്രിയങ്കരനാക്കിയത്. അവസാന ദിനത്തോടടുത്തപ്പോൾ ശ്രീനിഷുമായി അകന്നു തുടങ്ങിയ പേർളിയെ ആണ് കണ്ടുതുടങ്ങിയത്. വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരായി പുറത്തെത്തിയത്.

മൂന്നാമതായി പുറത്തെത്തിയത് ഷിയാസാണ്. മത്സരത്തിന്റെ ഇടക്ക് വീട്ടിലേക്കെത്തിയ രണ്ടു മത്സരാത്ഥികളിൽ ഒരാളായിരുന്നു ഷിയാസ് കരീം. വളരെ വൈകാരികമായി പ്രതികരിച്ചിരുന്ന ഷിയാസിനെ ബിഗ് ബോസ് വീട്ടിൽ രസകരമായ ടാസ്കുകളിലൂടെ ഉപയോഗിച്ചിരുന്നു.

അവസാന മത്സരാര്ഥികളായി ബാക്കിയായത് സാബുമോനും പേർളി മാണിയുമാണ്. വൻ പ്രേക്ഷക പിന്തുണയുമായി ഏറ്റവുമധികം വോട്ടുകളോടെ ഏറ്റവുമധികം എലിമിനേഷനിൽ വന്നിട്ടും അതിജീവിച്ചയാളാണ് പേർളി മാണി . പുറത്തുള്ള തന്റെ ഇമേജ് പൊളിച്ചെഴുതി മികച്ച അഭിപ്രായം നേടിയ ആളാണ് സാബു മോൻ.

sabumon- winner of big boss malayalam season 1

Sruthi S :