എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്, മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല: രമ്യാ നമ്പീശന്‍

എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്, മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല: രമ്യാ നമ്പീശന്‍

മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയതെന്ന് രമ്യാ നമ്പീശന്‍. മലയാള സിനിമയെ തകര്‍ക്കാന്‍ താനോ ഡബ്യൂസിസിയോ ശ്രിമിച്ചിട്ടില്ലെന്ന് താരം പറയുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങിനെത്തയപ്പോഴാണ് രമ്യ ഇപ്രകാരം പ്രതികരിച്ചത്.

മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച ഉടനുണ്ടാകുമെന്നും തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിച്ചതെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ഇതുവരെയും തീയതി അറിയിച്ചിട്ടില്ല. എല്ലാവരുടെയും സൗകര്യം കണക്കാക്കി തീയതി അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും രമ്യ പറഞ്ഞു. സൗത്ത് ഇന്ത്യയിലെ സിനിമാ പ്രവര്‍ത്തകര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും രമ്യ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്യൂസിസി കൃത്യമായ മറപടി നല്‍കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തതുമായി ബന്ധപെട്ട് ഭാവന, രമ്യ ഉള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത് മലയാള സിനിമയില്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

കൂടുതല്‍ വായിക്കുവാന്‍-

താര സംഘടനയുടെ പേര് വളരെ പെട്ടെന്ന് തന്നെ മാറ്റണം – ദിലീപിനെ തിരിച്ചെടുത്തതിനെതിരെ നടി രഞ്ജിനി

Remya Nambeeshan about Malayalam film industry

Farsana Jaleel :