താര സംഘടനയുടെ പേര് വളരെ പെട്ടെന്ന് തന്നെ മാറ്റണം – ദിലീപിനെ തിരിച്ചെടുത്തതിനെതിരെ നടി രഞ്ജിനി
By
താര സംഘടനയുടെ പേര് വളരെ പെട്ടെന്ന് തന്നെ മാറ്റണം – ദിലീപിനെ തിരിച്ചെടുത്തതിനെതിരെ നടി രഞ്ജിനി
ദിലീപിനെ ‘അമ്മ സംഘടനയിൽ തിരിച്ചെടുത്തതിനെതിരെ സിനിമ മേഖലയിൽ ശക്തമായ പ്രതിഷേധം. മുതിർന്ന താരങ്ങളുൾപ്പെടെ പ്രതികരണവുമായി രംഗത്ത് വന്നു. നടി രഞ്ജിനിയും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.
സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.
രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, ‘അമ്മ’ എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്.
ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്.
കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന് ?
അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെ?
actress renjini against AMMA association
