മലയാളികളെ നാണംകെട്ടവര്‍ എന്ന് വിളിച്ച ആ മനുഷ്യനാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണംകെട്ട മനുഷ്യന്‍: രഞ്ജിത്ത് ശങ്കര്‍

മലയാളികളെ നാണംകെട്ടവര്‍ എന്ന് വിളിച്ച ആ മനുഷ്യനാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണംകെട്ട മനുഷ്യന്‍: രഞ്ജിത്ത് ശങ്കര്‍

മലയാളികളെ നാണംകെട്ടവര്‍ എന്ന് വിളിച്ച അര്‍ണബ് ഗോസ്വാമിയാണ്് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണംകെട്ട മാധ്യമപ്രവര്‍ത്തകനെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ രഞ്ജിത്ത് ശങ്കറും രംഗത്തെത്തിയിരിക്കുകയാണ്.

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ചും പരിഹസിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കഴിഞ്ഞദിവസം അര്‍ണബ് ഗോസ്വാമി മലയാളികളെ അധിക്ഷേപിച്ചത്.

താന്‍ കണ്ട എക്കാലത്തെയും നാണംകെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു എന്നായിരുന്നു അര്‍ണാബ് പ്രതികരിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്റെ ഫെയ്ബുക്ക് പോസ്റ്റുകള്‍ക്ക് കമന്റിട്ടാണ് പലരും പ്രതിഷേധിച്ചത്.


ഇപ്പോഴിതാ രഞ്ജിത്ത് ശങ്കറും രംഗത്തെത്തിയിരിക്കുകയാണ്. പക്ഷേ അര്‍ണബിന്റെ പേര് പറയാതെയാണ് അര്‍ണബിനെതിരെ രഞ്ജിത്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ആ മനുഷ്യന്‍ നാണംകെട്ടവനാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നാണംകെട്ട മാധ്യമപ്രവര്‍ത്തകന്‍ എന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.

Ranjith Sankar against Arnab Goswami

Farsana Jaleel :