“തൃഷയുമായുള്ള പ്രണയ വാർത്ത സത്യമായിരുന്നു ” പിരിയാനുള്ള കാരണം വ്യക്തമാക്കി റാണ ദഗുബട്ടി

“തൃഷയുമായുള്ള പ്രണയ വാർത്ത സത്യമായിരുന്നു ” പിരിയാനുള്ള കാരണം വ്യക്തമാക്കി റാണ ദഗുബട്ടി

ദക്ഷിണേന്ത്യയിൽ ചൂട് പിടിച്ച ചർച്ചകൾ ഉയർത്തിയ ബന്ധമായിരുന്നു റാണാ ദഗുബാട്ടി – തൃഷ പ്രണയം. സിനിമ ലോകത്തെ പിടിച്ചുലച്ച സിച്ചി ലീക്സ് പുറത്തു വിട്ട ചിത്രങ്ങളിൽ ഒന്ന് റാണയുടെയും തൃഷയുടെയുമാണ് . ഇരുവരും ചുംബിച്ചു നിന്ന ചിത്രത്തോടെയാണ് ഇവരുടെ ബന്ധം പുറത്തറിയുന്നത്.

തൃഷയോ റാണയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പൊതുവിടങ്ങളില്‍ ഒന്നും സംസാരിച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നുമില്ല. ഒടുവില്‍ റാണ തുറന്നു പറഞ്ഞു, തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞെന്നും.കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ ഇതേക്കുറിച്ച് മനസ് തുറന്നത്. കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് റാണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആദ്യം റാണയ്ക്ക് പ്രണയമുണ്ടോ എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. എന്നാല്‍ ഇല്ലെന്ന് റാണ മറുപടി പറഞ്ഞു. പിന്നീട് തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കരണിന്റെ ചോദ്യം. ആദ്യം റാണ ചോദ്യത്തില്‍ നിന്നും വഴുതി മാറാന്‍ ശ്രമിക്കുകയും തങ്ങള്‍ വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്നു എന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് സത്യം തുറന്നു പറഞ്ഞു.

‘ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള്‍ സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല,’ റാണ പറഞ്ഞു. എന്നാൽ തൃഷ ഇപ്പോഴും സിംഗിൾ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.

മുൻപ്, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയ സുചിത്ര ലീക്സ് റാണയും തൃഷയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. പതിവുപോലെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് റാണയും തൃഷയും ചുംബിച്ച് കൊണ്ട് നില്‍ക്കുന്ന ചിത്രം ഗായികയും അവതാരകയുമായ സുചിത്ര പുറത്തുവിട്ടത്.

rana about relationship with thrisha

Sruthi S :