ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യർത്ഥികൾക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്!

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തമാവുകയാണ് . സിനിമ സാമുഹിക മേഖലയിൽ ഉള്ളവരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്.

പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോ മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് പങ്കുവെച്ചിരുന്നു.
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി തന്റെ നിലപാട് അറിയിച്ചത്. അതോടൊപ്പം തന്നെ പോസ്റ്റിൽ ഹാഷ്ടാഗുകളും പങ്കുവെച്ചിട്ടുണ്ട്.നട്ടെല്ലില്ലൂടെ ഭയം കയറി വരുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കരുത് എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചാണ് ഇവർ പ്രതിഷേധം അറിയിച്ചത്. ഇവർക്ക് പിന്തുണയുമായി റിമ കല്ലിങ്കലും എത്തിയിട്ടുണ്ട്.

parvathy thiruvothu support jamia millia aligarh university students, protest against citizenship amendment bill 2019.

Noora T Noora T :