മോഹൻലാലിന്റെ ബിഗ് ബ്രദറിന് ഒരു പ്രത്യേകതയുണ്ട്, ഇതാദ്യമായാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കുന്നത്!

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്രയാണ്. കുടുംബപശ്ചാത്തലത്തിൽ പറയുന്ന ഒരു ആക്ഷൻത്രില്ലർ ആണ് ബിഗ് ബ്രദർ എന്നും ആദ്യമായാണ് താൻ ആക്ഷൻ ഓറിയന്റഡ് ചിത്രം ചെയ്യുന്നതെന്നും സിദ്ദിഖ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

”എൻറെ മുൻകാല സിനിമകളിലും ആക്ഷനുണ്ടായിരുന്നു. അത് ബോഡി ഗാർഡിലായാലും ഭാസ്‌കർ ദി റാസ്‌ക്കലിലായാലും എന്തിനേറെ വിയറ്റ്‌നാം കോളനിയിൽപോലും സംഘട്ടനരംഗങ്ങളുണ്ട്. പക്ഷേ തീർത്തും ആക്ഷന് പ്രാധാന്യം നൽകിയിട്ടുള്ള ഒരു ചിത്രം ഇതാദ്യമാണ്” എന്ന് സിദ്ദിഖ് പറയുന്നു.
”മോഹൻലാൽ മാത്രമാണ് ഈ കഥാപാത്രത്തിന് അനുയോജ്യൻ. ലാലിന്റെ ഇമേജിൽ നിന്നു തന്നെയാണ് അങ്ങനെയൊരു കഥാപാത്രം സൃഷ്ടിച്ചത് എന്ന് സിദ്ദിഖ് വ്യക്തമാക്കി. 32 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും നിർമ്മാണവും സിദ്ദിഖ് തന്നെയാണ്.

ബോളിവുഡ് താരം അർബ്ബാസ് ഖാൻ, തെന്നിന്ത്യൻ നടി റജീന കസാൻഡ്ര, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ്, തെലുങ്ക് സിനിമ മേഖലകളിൽ സജീവമായ റെജിന ബി​ഗ് ബ്രദറിലൂടെ ആദ്യമായി മലയാളത്തിൽ‌ അരങ്ങേറ്റം കുറിക്കുകയാണ്. 2005-ൽ പുറത്തിറങ്ങിയ ‘കണ്ട നാൾ മുതൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജിന സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

about movie big brother

Vyshnavi Raj Raj :