നിന്നെ ഞാൻ ഒരു നടനാക്കും എന്ന് മോഹൻലാലിൻറെ കവിളിൽ തട്ടി അന്ന് അദ്ദേഹം പറഞ്ഞു ;പക്ഷെ ആ കൈകൾ തട്ടി മാറ്റി മോഹൻലാൽ !

Mohanlal is Stephen Nadumballi in Lucifer

മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലനായി മലയാള സിനിമയുടെ സൂപ്പർ താരം മോഹൻലാൽ കടന്നു വന്നിട്ട് മുപ്പതു വർഷങ്ങളോളം ആകുന്നു. എന്നാൽ സിനിമ ലോകത്തേക്ക് കടക്കാൻ മോഹൻലാലിന് പ്രചോദനമായ വാക്കുകൾ അദ്ദേഹത്തിന്റെ കോളജ് കാലഘട്ടത്തിൽ തന്നെ ലഭിച്ചിരുന്നു.

പിഎന്‍ മേനോന്‍ മോഹന്‍ലാല്‍ എന്ന നടന് സിനിമയിലേക്കുള്ള കരുത്തു പകര്‍ന്നത്.കോളേജ് ഇനാഗുറെഷന്‍റെ ഭാഗമായി അതിഥിയായി ക്ഷണിക്കപ്പെട്ട പിഎന്‍ മേനോന്‍ അന്നവിടെ കോളേജ് വാരാന്തയില്‍ വച്ച്‌ അനേകം കുട്ടികളില്‍ നിന്ന് മോഹന്‍ലാലിനെ മാത്രമായി മാറ്റി നിര്‍ത്തി കവിളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു…

‘നിന്നെ ഞാനൊരു നടനാക്കും’, അത്പി ഇഷ്ടപ്പെടാത്ത വിധം പിഎന്‍ മേനോന്റെ കൈ തട്ടി മാറ്റി കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. പിന്നീട് പിഎന്‍ മേനോന്റെ സിനിമകളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മോഹന്‍ലാല്‍ മലയാള സിനിമയുടെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിന്റെ വിജയത്തിനും മുന്‍പേ പിഎന്‍ മേനോന്‍ എന്ന പ്രഗല്‍ഭ സംവിധായകന്‍ മോഹന്‍ലാലില്‍ ഒരു നടനെ കണ്ടെത്തിയിരുന്നു.

p n menon’s words about mohanlal

Sruthi S :