ഒരൊറ്റ കോൾ മതി പിണക്കം മാറാൻ; ‘കോടീശ്വരനിൽ’ അപ്രതീക്ഷിത ട്വിസ്റ്റ്! സുരേഷ് ഗോപി പങ്കു വച്ച വീഡിയോ കണ്ണ് നനയിക്കും!

ബിജെപി നേതാവും എം പിയുമായ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ജനപ്രീയ പരിപാടിയാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’. മഴവിൽ മനോരമയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിഎല്ലാവരുടെയും ഇഷ്ടപ്പെട്ട ടി വി പരിപാടി കൂടിയാണ്. വിനോദത്തിനൊപ്പം അറിവും വർദ്ധിപ്പിക്കാം എന്നതാണ് ഈ പരിപാടിയുടെ സവിശേഷത. പരിപാടിക്കൊപ്പം ചില മത്സരാർത്ഥികളുടെ ജീവിതം കൂടി പറയുകയും ചെയുന്നുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരത്തിൽ വേദി അപൂർവമായൊരു മാപ്പു പറച്ചിലിന് സാക്ഷ്യം വഹിച്ചു. ശ്രീജിത്ത് എന്ന മൽസരാർഥിയാണ് ആ അപൂർവ നിമിഷങ്ങൾ സമ്മാനിച്ചത്. ഷോയിലൂടെ സ്വന്തം അളിയനോട് മാപ്പു പറയുകയായിരുന്നു അദ്ദേഹം ചെയ്തത്. ‘ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ ‍ഞാനനെന്റെ അളിയനോട് സംസാരിച്ചു. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒരുപാട് സങ്കടമുണ്ട്. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആ വേദന ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഇൗ വേദിയിൽ വച്ച് എല്ലാവരുടെയും മുന്നിൽ വച്ച് ഞാനെന്റെ അളിയനോട് മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.’ ഇതായിരുന്നു ശ്രീജിത്ത് സുരേഷ്ഗോപിയോട് പറഞ്ഞത്.

ഉടൻ തന്നെ സുരേഷ്ഗോപി ശ്രീജിത്തിന്റെ അളിയനായ സുഭാഷിനെ ഫോണിൽ വിളിക്കുകയുമായി ശ്രീജിത്ത് പരസ്യമായി മാപ്പു പറഞ്ഞ കാര്യവും അദ്ദേഹം സുഭാഷിനോട് പറഞ്ഞിരുന്നു . എന്നാൽ ഇതുകേട്ട അളിയന്റെ വാക്കുകളിങ്ങനെയായിരുന്നു പരസ്യമായി മാപ്പൊന്നും പറയേണ്ട കാര്യമില്ല, ആവശ്യമില്ല. ഒരു ചെറിയ സൗന്ദര്യ പിണക്കമേ ഉള്ളൂ. മാപ്പിന്റെ കാര്യമേ ഇവിടില്ല എന്നായിരുന്നു അളിയൻ പറഞ്ഞത് . ഒടുവിൽ ശ്രീജിത്തിനോട് ഫോണിൽ സംസാരിക്കുകയും ആശംസകൾ നേർന്നുമാണ് ഇൗ കോൾ അവസാനിച്ചത്.

‘ഒരൊറ്റ ഫോൺ കോളിൽ അലിഞ്ഞില്ലാതായ പിണക്കം.ഇത് കോടീശ്വരൻ വേദിയിലെ വിലമതിക്കുവാനാകാത്ത നിമിഷങ്ങൾ..’ എന്ന തലക്കെട്ടോടെയാണ് ഈ മനോഹര നിമിഷങ്ങൾ സുരേഷ് ഗോപി പങ്ക് വച്ചത് . അദ്ദേഹം തന്റെഫെയ്സ്ബുക്കിലൂടെയായിരുന്നു വിഡിയോ പങ്കുവച്ചത്. അങ്ങനെ കരളലയിക്കുന്ന നിമിഷങ്ങൾക്ക് അവിടം വേദിയായി.ഇത് പോലുള്ള അപൂർവ നിമിഷങ്ങൾക്കും കോടീശ്വരൻ പരിപാടി സാക്ഷിയാകുന്നുണ്ട്.

ഇത് പോലെ തന്നെ മറ്റൊരു മത്സരാർത്ഥിയുമായുള്ള ഒരു അപൂർവ നിമിഷവും ഏറെ വൈറലായിരുന്നു. ട്രോളർമാർക്കും ചാകരയായിരുന്നു ഈ സംഭവം.മലപ്പുറം സ്വദേശി ശ്രീജിത്ത് പങ്കെടുത്ത എപ്പിസോഡിലായിരുന്നു രസകരമായ സംഭവം. ‘സിലോൺ, കോയിൻ എന്നിവ ഏതു ഭക്ഷ്യ വിവിധ തരങ്ങളാണ്’? എന്ന ചോദ്യത്തിനു നാല് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. പൊറൊട്ട, ദോശ, ഇഡിയപ്പം, ഇഡ്ഡലി എന്നിവയായിരുന്നു ഓപ്ഷനുകൾ. ഓഡിയൻസിന്റെ അഭിപ്രായ പ്രകാരം ശ്രീജിത്ത് ‘പൊറൊട്ട’ എന്ന് ഉത്തരം നൽകുകയായിരുന്നു.

ശ്രീജിത്തിനോട് ‘പൊറൊട്ട കഴിച്ചിട്ടുണ്ടോ’ എന്ന് താരം ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. അതോടെ ‘എന്താണ് കടയിൽ ചെന്നാൽ പറയുന്നത്’ എന്നും സുരെഷ് ഗോപി ചോദിച്ചു. ഒട്ടും ആലോചിക്കാതെ ആയിരുന്നു മത്സരാർത്ഥിയായ ശ്രീജിത്തിന്റെ ഉത്തരം. ‘പൊറൊട്ടയും ബീഫും’. ശ്രീജിത്തിന്റെ ഉത്തരം കേട്ട സുരെഷ് ഗോപി ‘ഓ’ എന്ന് മാത്രം പ്രതികരിച്ച ശേഷം പെട്ടന്ന് തന്നെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.

ഏതായാലും ഇതോടെ സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നും പലതവണയായി ബീഫ് വിൽക്കുന്നതിനെതിരായ നിലപാടുകൾ ഉയർന്നു വന്നിട്ടുമുണ്ട്. അത് പോലെ തെന്നെ ബി ജെ പി യായ അദ്ദേഹത്തിനോട് ആ മറുപടി പറഞ്ഞതും വളരെ രസകരമായിരുന്നു.അത് വൈറലായതിനെ ശേഷമാണ് ഈ സംഭവം വന്നിരിക്കുന്നത്.

Ningalkkum Aakaam Kodeeshwaran

Noora T Noora T :