ചന്ദ്രോത്ത് ചന്തുണ്ണിയുടെ മരണം, അവനെ രക്ഷിക്കാമായിരുന്നില്ലേ?…. ചോദ്യത്തിന് മറുപടിയുമായി മമ്മൂക്ക..

ഡിസംബർ 12നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രമായ മാമാങ്കം തീയേറ്ററിലെത്തിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായ മാമാങ്കത്തെ ആസ്‌പദമാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ടുപേരാണ് മാസ്റ്റർ അച്ചുതനും ഉണ്ണി മുകുന്ദനും.ആദ്യ സിനിമയാണെങ്കിലും ചന്ദ്രോത്ത് ചന്തുണ്ണിയെ മനോഹരമായി അവതരിപ്പിക്കാൻ അച്ചുതന് സാധിച്ചു. എന്നാൽ ചിത്രത്തിലെ അവന്റെ മരണം പ്രക്ഷകർക്ക് ചെറിയ വിഷമമുണ്ടാക്കി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ ഒരു മാദ്ധ്യമപ്രവർത്തകൻ മമ്മൂട്ടിയോട് അതിനെക്കുറിച്ച് ചോദിച്ചിരിക്കുകയാണ്.അവനെ രക്ഷിച്ചുകൂടായിരുന്നോ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.’രക്ഷിക്കാമായിരുന്നു.പക്ഷേ അങ്ങനെയല്ല അതിന്റെ കഥ. ചാവേറാകുക എന്ന് വെച്ചാൽ ഡു ഓർ ഡൈ.

നമ്മളൊക്കെ ആഗ്രഹിക്കുന്നുണ്ട് പക്ഷേ ചരിത്രത്തോട് നീതി പുലർത്തുമ്പോൾ അങ്ങനെയല്ലാലോ’-മമ്മൂട്ടി പറഞ്ഞു.മാദ്ധ്യമപ്രവർത്തകരുടെ അടുത്ത ചോദ്യം അപ്പോൾ പഴശ്ശിരാജയോ എന്നായിരുന്നു. പഴശ്ശിരാജ വെടിയേറ്റ് മരിക്കുന്നതായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നും കഥകളുണ്ട്. ‘പഴശ്ശിരാജയുടെ ആത്മഹത്യയാണെന്ന് കുറച്ച് പേർ പറയുന്നു. അങ്ങനെയല്ലെന്ന് മറ്റൊരു വിഭഗവും പറയപ്പെടുന്നു.മൃതദേഹം മാത്രമേ കിട്ടിയിട്ടുള്ളു. ആത്മഹത്യയാകാം,​വെടിവെച്ചതാകാം.ഓരോ വേർഷനല്ലേ കാവ്യ സ്വാതന്ത്യമാകാല്ലോ’-മമ്മൂട്ടി വ്യക്തമാക്കി.

mammootty about mamangam movie

Vyshnavi Raj Raj :