ഇതൊരു ചരിത്രമാകാനുള്ള വരവാണ് !മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ സയൻസ്ഫിക്ഷൻ ത്രില്ലർ ചിത്രം നയൻ തിയേറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം !

നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രിത്വിരാജിന്റെ നയൻ . ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻ ഓൺലൈൻ ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. തിയേറ്റർ ലിസ്റ്റും ബുക്ക് മൈ ഷോ ലിങ്കുമടക്കം ഫേസ്ബുക്കിൽ പ്രിത്വിരാജ് തന്നെ പങ്കു വച്ചിട്ടുണ്ട് .

പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്‌ചേഴ്‌സുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് നയൻ. പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാണം നിർവഹിക്കുന്നത്. മാധ്യമ രംഗത്തെ പരിചയവും പ്രിത്വിരാജിലൂടെയുള്ള സിനിമ അനുഭവങ്ങളും സുപ്രിയയെ നിർമാണ രംഗത്ത് മികച്ചു നിൽക്കാൻ സഹായിച്ചു എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

പരീക്ഷണ ചിത്രങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന പ്രിത്വിരാജ് , ബിഗ് ബജറ്റിൽ മലയാളത്തിൽ അവതരിപ്പിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് നയൻ . പ്രിത്വിരാജിന് പുറമെ പ്രകാശ് രാജ് , മമ്ത മോഹൻദാസ് , വാമിക ഗബ്ബി , മാസ്റ്റർ അലോക് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത് .

അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അസാധാരണമായ ചില സംഭവ വികാസങ്ങൾ ഉണ്ടാകുകയാണ് . മകനെ സംരക്ഷിക്കാൻ അച്ഛൻ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെൻസും എല്ലാം നിറഞ്ഞൊരു ത്രില്ലറാണ് നയൻ.

ജെന്യൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെന്യൂസ് തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലും ഇടുക്കിയിലും ഡൽഹിയിലും മണാലിയിലുമായാണ് നയൻ ഷൂട്ടിംഗ് നടന്നത് . ഏറിയ പങ്കു ഷൂട്ടിങ്ങും രാത്രിയിലായിരുന്നു . അഭിനന്ദം രാമാനുജനാണ് ഛായാഗ്രഹണം . ഷാൻ റഹ്മാനും ശേഖർ മേനോനും ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു.

ഗോദക്ക് ശേഷം മലയാള സിനിമയിലേക്ക് നയനുമായാണ് വാമിക ഗബ്ബി എത്തുന്നത്. മമ്ത നീണ്ട ഇടവേളയ്ക്കു ശേഷം പ്രിത്വിരാജിന്റെ നായിക ആകുന്നു. അൻവറിനു ശേഷം പ്രകാശ് രാജ് – പ്രിത്വിരാജ് ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് നയൻ.

ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായാണ് പ്രിത്വിരാജ് എത്തുന്നത്. ആൽബർട്ട് എന്നാണ് പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് . ഡോക്ടർ ഇനായത് ഖാൻ ആയി പ്രകാശ് രാജ് , ആവ എന്ന കഥാപാത്രമായി വമിക ഗബ്ബി , ആനിയായി മംമ്ത , ആദമായി മാസ്റ്റർ അലോക് എന്നിങ്ങനെയാണ് നയനിലെ കഥാപത്രങ്ങൾ.

മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ചിത്രം. ഒരു സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ആണ് നയൻ. മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ പ്രിത്വിരാജ് എന്ന മികച്ച നടൻ നടത്തുന്ന ശ്രെമങ്ങൾ നയനിലും പ്രതിഫലിക്കുന്നുണ്ട്. ആ പ്രയത്നത്തിന് മികച്ച വിജയം ലഭിക്കുമെന്ന് വിശ്വസിക്കാം.

nine movie in cinemas tomorrow

Sruthi S :