കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിത്തിന് ശേഷം കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍.105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് വിയോഗം.

കൃഷ്ണന്‍, കുചേലന്‍, പരശുരാമന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു.

1916 ജൂൺ 26നാണ്​ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. തന്റെ 15ാമത്തെ വയസ്സ് മുതൽ കഥകളി രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് അദ്ദേഹം അവതരിപ്പിച്ച ശൈലി പ്രസിദ്ധമായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999 ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002 ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. 2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി കെ രാധാ കൃഷ്ണൻ സംവിധാനം ചെയ്ത മുഖം മൂടികൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.

Noora T Noora T :