ആ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി; അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക സലിംകുമാര്‍ വാഗ്ദാനം ചെയ്യും

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാര്‍ നൽകും. ഹൈബി ഈഡന്‍ എം.പിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് അരിത. തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തുപോയെന്നും സലീംകുമാര്‍ പറഞ്ഞു. കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ്:

നടൻ സലീം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.

പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത്‌ കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലീംകുമാർ പറഞ്ഞു.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ

Noora T Noora T :