കൊന്നു തിന്നും, തിന്നു കൊന്നും നല്ല കാലം കാട് കയറി , കാട് മുടിയുന്നു..- സാമൂഹിക പ്രസക്തിയുള്ള വരികളുമായി പട്ടാഭിരാമനിലെ പുതിയ ഗാനം !

കണ്ണൻ താമരക്കുളം – ജയറാം ചിത്രം പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ഓഗസ്റ്റ് 23 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത് . ചിത്രത്തിലെ രണ്ടാമത്തെ ഗാനമെത്തി . കൊന്നു തിന്നും , തിന്നു കൊല്ലും എന്ന ഗാനമാണ് എത്തിയത്. വളരെ സാമൂഹിക പ്രസക്തിയുള്ള ഗാനമാണിത് .

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ജയചന്ദ്രൻ ഈണം നൽകി ജയചന്ദ്രനും സംഗീതയും ചേർന്ന് ആലപിച്ച ഗാനമാണ് കൊന്നു തിന്നും തിന്നു കൊല്ലും എന്ന ഗാനം.

പാർവതി നമ്പ്യാറും ജയറാമും ആണ് ആണ് ഗാനരംഗത്ത് എത്തുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. അബാം മൂവിസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രമാണിത് . ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ഇയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിയാ ജോർജും ഷീലു ഏബ്രഹാമുമാണ് നായികമാർ. സായ്‌കുമാർ, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ബിജു പപ്പൻ, ജയൻ ചേർത്തല, മൃദുല, പാർവതി നമ്പ്യാർ, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

new video song from pattabhiraman movie

Sruthi S :