സാഹോയ്ക്ക് വേണ്ടി വാങ്ങിയ തുക വ്യക്തമാക്കി പ്രഭാസ് രംഗത്ത്!! 100 കോടിയ്ക്ക് പിന്നാലെ കണ്ണ് തള്ളി ആരാധകര്‍

മലയാള നടന്‍ ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ചിത്രത്തില്‍ നടന്‍ പ്രഭാസിന്റെ പ്രതിഫല തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുക്കുന്നത്. ഒടുവില്‍ സിനിമയ്ക്കായി താരം വാങ്ങിച്ച തുക വ്യക്തമാക്കികൊണ്ട് നടന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സാഹോയിലെ അഭിനയത്തിന് പ്രഭാസ് 100 കോടി പ്രതിഫലം വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സാഹോ ഒരുങ്ങുന്നത് 250 കോടി ബജറ്റിലാണ്. അതിനാല്‍ തന്റെ പതിവ് പ്രതിഫലത്തുക വാങ്ങാന്‍ കഴിഞ്ഞില്ല.

സാഹോയില്‍ പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചെന്നും പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം ഓഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തിയതി നീട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക.

saho- prabhas- salary-

Noora T Noora T :