ഇന്നുവരെ ഒരു സംവിധായകനും എന്നോട് ഇങ്ങനെ കഥ പറഞ്ഞിട്ടില്ല; അവസാനത്തെ ചില വാക്കുകള്‍ എന്നെ കരയിപ്പിച്ചിരുന്നു; മനസ്സ് തുറന്ന് മോളി കണ്ണമാലി

മോളി കണ്ണമാലി എന്ന നടിയെ ,മലയാളികൾക്ക് പ്രേത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല . ചാള മേരി എന്ന ഒറ്റ കഥാപത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് . സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് മോളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ താരമായത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ അവർക്കായി.സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിലൂടെ ബിഗ് സ്ക്രീനിലും എത്തി ചവിട്ടു നാടകത്തില്‍ നിന്നാണ് മോളിയുടെ തുടകം . ചെറിയ വേഷങ്ങളിൽ താരം സിനിമയിലും തിളങ്ങി .

ഇപ്പോഴിതാ മലയാളം കടന്ന് ഹോളിവുഡില്‍ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് താരം. ഇംഗ്ലീഷ് സിനിമയിലേക്ക് എത്തിയതിനെ പറ്റി മനസ്സ് തുറക്കുകയാണ് മോളി കണ്ണമാലി .പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇംഗ്ലീഷ് സിനിമയാണെന്ന് കേട്ടതും എനിക്ക് ഞെട്ടലായിരുന്നുവെന്ന് മോളി പറയുന്നു. ടുമാറോയെന്ന ചിത്രത്തിലൂടെയായാണ് മോളി ഹോളിവുഡിലേക്കെത്തുന്നത്. ജോയ് കെ മാത്യുവാണ് സിനിമയുടെ രചനയും സംവിധാനവും. മോളിചേച്ചിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ജോയി പറഞ്ഞപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് ഇത് ഇംഗ്ലീഷ് സിനിമയാണെന്ന് പറഞ്ഞത്. ആദ്യം പേടിച്ചെങ്കിലും പറഞ്ഞ് തരുന്നത് പോലെ ചെയ്യാമെന്ന് കരുതുകയായിരുന്നു എന്നും മോളി പറയുന്നു.

വേറെ ലെവലായിക്കൊണ്ടിരിക്കുകയാണ് ഞാന്‍. എങ്ങനെയാണ് ഇതേക്കുറിച്ച് പറയേണ്ടതെന്നറിയില്ല. വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള വ്യക്തിയാണ് ജോയ്. ഈ കഥ മുഴുവനായും എന്നോട് പറഞ്ഞിരുന്നു. ഇന്നുവരെ ഒരു സംവിധായകനും എന്നോട് ഇങ്ങനെ കഥ പറഞ്ഞിട്ടില്ല. ഇത് ജോയ് കഥ പറയുകയും അഭിനയിച്ച് കാണിക്കുകയുമായിരുന്നു. അവസാനത്തെ ചില വാക്കുകള്‍ എന്നെ കരയിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നു. എങ്ങനെയുണ്ടെന്ന് ജോയ് ചോദിച്ചപ്പോള്‍ നല്ലതാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്.സിനിമ ഇംഗ്ലീഷിലാണെന്ന് കേട്ടപ്പോള്‍ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പോയ സമയത്ത് ഭയങ്കര മഴയായിരുന്നു. മീന്‍ കച്ചവടക്കാരിയുടെ ക്യാരക്ടറാണ് ചിത്രത്തില്‍. മുണ്ടും ബ്ലൗസുമൊക്കെയായിരുന്നു വേഷം. ചവിട്ടുനാടകവുമായി 50 വര്‍ഷത്തെ പഴക്കമുണ്ട് ചേച്ചിക്ക് . ഈ ചിത്രത്തിലൂടെ ചേച്ചിക്ക് അവാര്‍ഡ് മേടിച്ച് കൊടുത്തിട്ടേ ഞാന്‍ അടങ്ങുള്ളൂവെന്നും ജോയ് പറഞ്ഞിരുന്നു. എന്നെ അതേ കോലത്തില്‍ തന്നെയായാണ് സ്‌റ്റേജിലേക്ക് വിളിച്ചത്.

ഇന്നുവരെ ഞാനൊരു ഇംഗ്ലീഷ് വാചകം പറഞ്ഞിട്ടില്ല. ചേച്ചി ഇപ്പോള്‍ മലയാളം പറഞ്ഞ് ചെയ്യുക. ഡബ്ബ് ചെയ്യുമ്പോള്‍ ഞാന്‍ ഇംഗ്ലീഷ് പറയിപ്പിച്ചോളുമെന്നായിരുന്നു ജോയ് പറഞ്ഞത്. ഈ സിനിമയിലൂടെ ചേച്ചിയുടെ ജാതകം ഞാന്‍ മാറ്റുമെന്നും പറഞ്ഞിരുന്നു. ഇത്ര രൂപ തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്ന് ഞാന്‍ ആരോടും ഇന്നുവരെ പറഞ്ഞിട്ടില്ല. എന്റെ എളിമ കൊണ്ടാണ് എന്നെ ആളുകള്‍ വിളിക്കുന്നതെന്നുമായിരുന്നു മോളി കണ്ണമാലി പറഞ്ഞത്.

AJILI ANNAJOHN :