ഒടിയനാകാന്‍ മോഹന്‍ലാലിന്റെ ഒന്നരവര്‍ഷത്തെ തപസ്സ്, മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ അര്‍പ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഒടിയന്‍ മാണിക്യന്‍ എന്ന് പ്രമുഖ സംവിധായകന്‍

ഒടിയനാകാന്‍ മോഹന്‍ലാലിന്റെ ഒന്നരവര്‍ഷത്തെ തപസ്സ്, മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ അര്‍പ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഒടിയന്‍ മാണിക്യന്‍ എന്ന് പ്രമുഖ സംവിധായകന്‍

ഒരു മോഹൻലാൽ സിനിമക്കും ഇത്രയധികം ജന പിന്തുണ ലഭിച്ചിട്ടില്ല. ഇത്രയധികം കാത്തിരുപ്പുകൾ ഉണ്ടായിട്ടില്ല . അങ്ങനെയാണ് ഒടിയൻ ഡിസംബർ പതിനാലിന് അവതരിച്ചത്. തനിടെ മെയ്‌വഴക്കവും അഭിനയ ചാതുരിയും ഒടിയനിൽ മോഹൻലാൽ അടയാളപ്പെടുത്തി. ഒരു കഥാപാത്രത്തിനായി താനെത്രത്തോളം അർപ്പിക്കുമെന്നു മോഹൻലാൽ ഒടിയനിലൂടെ തെളിയിക്കുകയായിരുന്നു.

va shrikumar menon about odiyan movie

ഒടിയന്‍ മാണിക്യന്‍ പലപ്പോഴും രണ്ട് വ്യക്തികളായി പ്രേക്ഷകര്‍ക്ക് തോന്നുന്നു എന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം എന്ന് പ്രമുഖ സംവിധായകന്‍ ആര്‍ സുകുമാരന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം മുപ്പതുകാരനായും അറുപതുകാരനായും മോഹന്‍ലാല്‍ തികച്ചും വ്യത്യസ്തനായിതന്നെ സ്‌ക്രീനില്‍ പകര്‍ന്നാടുകയായിരുന്നു.

ഒന്നര വർഷമാണ് മോഹൻലാൽ ഒടിയനായി മാറ്റി വച്ചത് . അറുപതിലേക്ക് കടക്കാൻ ഒരുങ്ങുന്ന മോഹൻലാലിൻറെ അർപ്പണ ബോധമാണ് ആ കഥാപാത്രത്തിന്റെ വിജയം. കാരണം പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കാൻ ശാരീരികമായ മാറ്റങ്ങൾക്കു പോലും മോഹൻലാൽ വിധേയനായി. മാണിക്യന് വേണ്ടി പട്ടിണികിടക്കാനും തയ്യാറാണെന്ന് പറഞ്ഞ മോഹന്‍ലാല്‍, പാമ്പ് പടം പൊഴിക്കും പോലെ തന്റെ ശരീരത്തിലെ ദുര്‍മേദസുകള്‍ ഇല്ലാതാക്കി. യുവാവായി എത്തിയ മോഹന്‍ലാലിന്റെ ഫോട്ടോകള്‍ വൈറലായത് വിമര്‍ശകര്‍ പോലും വായടച്ചു.

ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍മാരും മറ്റുമാണ് മോഹന്‍ലാലിനെ യുവാവാക്കാന്‍ ചുക്കാന്‍ പിടിച്ചത്. അന്താരാഷ്ട്ര കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

മോഹൻലാലും പ്രകാശ് ര്ജും വര്ഷങ്ങള്ക്കു ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഒടിയൻ . മോഹൻലാൽ – മഞ്ജു വിസ്മയവും ഒടിയനിൽ ഒത്തുചേർന്നു. അപൂർവമായൊരു കൂടിച്ചേരലിനും മലയാളത്തിലെ ഒരു വിസ്മയമാകാനും ഓടിയാണെന്ന ചിത്രത്തിന് സാധിച്ചു. ആരുടെയും നുണ പ്രചാരങ്ങളിൽ വീണു പോകില്ല ഓടിയനെന്നു തെളിയിക്കുകയാണ് കളക്ഷൻ റിപോർട്ടുകൾ.

mohanlals preparations for odiyan manikyan

Sruthi S :