താര സുന്ദരി എമി ജാക്സൺ വിവാഹിതയാകുന്നു

താര സുന്ദരി എമി ജാക്സൺ വിവാഹിതയാകുന്നു

താര സുന്ദരി എമി ജാക്സൺ വിവാഹിതയാകുന്നു. കാമുകനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജാണ് വരന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് എമി അറിയിച്ചത്. ഒരു പുതിയ യാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ വര്‍ഷം പകുതിയോടെ വിവാഹം ഉണ്ടാകും.

നടിയും മോഡലുമായ എമി 16 വയസ്സിൽ മോഡലിംഗ് കരിയർ ആരംഭിച്ചു. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തി തമിഴ് ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ എമി ജാക്സൺ മദ്രാസിപ്പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്.

മദ്രാസിപ്പട്ടണത്തിലൂടെ സിനിമയിലെത്തി പിന്നീട് , തങ്കമകന്‍, തെരി. 2.0 തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ എമി ജാക്സൺ ചെയ്തിട്ടുണ്ട്.

emi jackson engaged

HariPriya PB :