മോഹൻലാൽ – സൂര്യ ചിത്രത്തിൽ യുവ ഗ്ലാമർ നായികമാർ !

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയും ഒന്നിക്കുന്നു.തമിഴിലെ ഹിറ്റ് കൂട്ടുകെട്ടായ കെ വി ആനന്ദ് സൂര്യ ചിത്രത്തിനായി തമിഴ് സിനിമ ലോകം കാത്തിരിക്കുന്നത്.ഒരു തമിഴ് സിനിമക്കായി മലയാളികളടക്കം കാത്തിരിക്കുകയാണ്.

മോഹൻലാലും സൂര്യയും ബിഗ് സ്‌ക്രീനിൽ വരുന്നതിനായുള്ള കാത്തിരിപ്പാണ് ഓരോ ആരാധകർക്കും.മലയാളികളുടെ പ്രതീക്ഷയും ഒട്ടും കുറവല്ല. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും മലയാളികളുടെ പ്രതീക്ഷയുടെ ആക്കം കൂട്ടുന്നു.

നായികയെ കുറിച്ചുള്ള ഊഹാപോഹങ്ങളും ഏറെ ഉണ്ടായിരുന്നു. വനമഗന്‍ എന്ന സാഹസിക ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സയേഷയാണ് ആനന്ദിന്റെ പേരിടാത്ത ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാല്‍, മറ്റൊരു നായികയായി മാളവിക ശർമ്മയും എത്തുമെന്നും സൂചനകളുണ്ട്.

ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ലൈക്കാ പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജാണ് സംഗീതം.തമിഴിയിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെ ലാലേട്ടൻ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് വളരെ പ്രതീക്ഷയിൽ ഒറ്റു നോക്കി കൊണ്ടിരിക്കുന്ന ഒരു സിനിമയായിരിക്കും. സിനിമയുടെ ബാക്കി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 

Noora T Noora T :