തിരക്കഥ പോലും വായിക്കാതെ അഭിനയിച്ചു മികച്ച നടനായി മമ്മൂട്ടി.

സംഗതി പറഞ്ഞു വരുന്നത് മമ്മൂട്ടി എന്ന മെഗാതാരം മലയാളികളെ അഭിനയ തികവ് കൊണ്ട് വിസ്മയിപ്പിച്ച സുകൃതം എന്ന ചിത്രത്തെക്കുറിച്ചാണ്. ഹരികുമാർ -എംടി-മമ്മൂട്ടി കൂട്ടുകെട്ടിൽ 1994-ൽ ആണ് സുകൃതമെന്ന സിനിമ പുറത്തിറങ്ങുന്നത്.

മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിൽ അത്രയ്ക്ക് വലിയ സ്ഥാനമാണ് എം.ടി എന്ന എഴുത്തുകാരനുള്ളത്.

സൂപ്പർ താരപദവിയിൽ നിൽക്കുന്ന സമയത്താണ് മെഗാസ്റ്റാർ ഒട്ടും താരജാഡയില്ലാതെ സുകൃതത്തിൽ അഭിനയിക്കുവാൻ തയ്യാറായത്. സുകൃതം ആരാധകർക്ക് വേണ്ടിയുള്ള സിനിമ ആയിരുന്നില്ലെങ്കിലും എല്ലാ പ്രേക്ഷകരും ചിത്രത്തെ അന്ന് ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഒറ്റവരിയിലാണ് ചിത്രത്തിന്റെ കഥ സംവിധായകൻ താരത്തിനോട് പറഞ്ഞത്.

മരണം കാത്ത് കഴിയുന്ന ബുദ്ധിശാലിയായ ഒരു വ്യക്തി ജീവിതത്തിലേക്ക് തിരച്ച് വരുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍. അങ്ങനെയായിരുന്നു സുകൃതം എന്ന ചിത്രത്തിന്റെ കഥ ഹരികുമാര്‍ മമ്മൂട്ടിയോട് പറഞ്ഞത്. ഈ കഥ ഇഷ്ടമായ മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു. അഭിനയിക്കുമ്പോഴും കഥ അറിയില്ല മമ്മൂട്ടിക്ക്. ഇന്നാണെങ്കിൽ മുഴുവൻ കഥ കേട്ടതിന് ശേഷവും സിനിമ നടക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. അപ്പോഴാണ് മമ്മൂട്ടി കഥപോലും ചോദിക്കാതെ അഭിനയിക്കുകയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സുകൃതത്തിലൂടെ നേടിയതും.സുകൃതത്തിന്റെ പൂര്‍ണമായ തിരക്കഥ മമ്മൂട്ടിയെ ഏല്‍പിച്ചെങ്കിലും അദ്ദേഹം വായിച്ചില്ല. തിരക്കഥ വായിച്ചോ എന്ന് സംവിധായകൻ ഹരികുമാര്‍ ചോദിക്കുമ്പോഴൊക്കെയും വായിക്കാമെന്ന് പറഞ്ഞെങ്കിലും ഒടുവില്‍ തിരക്കഥ താന്‍ വായിക്കുന്നില്ലെന്ന് താരം പറയുകയായിരുന്നു.

എന്തുകൊണ്ട് താന്‍ തിരക്കഥ വായിക്കുന്നില്ല എന്നതിന് മെഗാസ്റ്റാറിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. തിരക്കഥ വായിച്ചാല്‍ ആ കഥാപാത്രം തന്റെ മനസില്‍ രൂപം കൊള്ളും അതുകൊണ്ട് അത് വേണ്ട;എംടിയും ഹരികുമാറും രൂപപ്പെടുത്തിയ കഥാപാത്രത്തെ തനിക്ക് പറഞ്ഞ് തന്നാല്‍ മതിയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും മമ്മൂട്ടിക്കായിരുന്നു. മനോജ്‌ കെ ജയൻ, ഗൗതമി,നരേന്ദ്ര പ്രസാദ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും മികച്ച വേഷത്തിൽ എത്തി സുകൃതത്തിലൂടെ. എം.ടിയുടെ തന്നെ ജീവിതാനുഭവമായിരുന്നു സുകൃതം.

Noora T Noora T :