ആ സംഭവത്തിന് ശേഷം അച്ഛൻ വളരെ ഇമോഷണലായിട്ടാണ് തിരിച്ച് വന്നത്; ശ്രീനിവാസനും മോഹൻലാലും ഒരേ വേദിയിൽ വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ ശ്രീനിവാസന്റേത് . ഒരുപാട് ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട് . നാടോടിക്കറ്റിലെ ദാസനും വിജയനും സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ് .ഒരു പൊതു പരുപാടിയിക്കിടെ ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും വീഡിയോ മൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു . ഇപ്പോഴിതാ ഈ നിമിഷത്തെ കുറിച്ച സംസാരിക്കുകയാണ് ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസൻ .

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ അച്ഛൻ ശ്രീനിവാസനും മോഹൻലാലും ഒരേ വേദിയിൽ വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ‌ ‌തനിക്കും കുടുംബത്തിനും എത്രത്തോളം സന്തോഷം തോന്നിയെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ് . ശ്രീനിവാസൻ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിരുന്നുവെന്നാണ് വിനീത് പറയുന്നത്. ആ വീഡിയോയും ഫോട്ടോയും കാണുന്നതിന് മുമ്പ് തന്നെ എന്റെ അമ്മയും സുചിത്ര ആന്റിയും എന്നോട് പറഞ്ഞിരുന്നു അച്ഛനെ ലാൽ അങ്കിൽ കിസ് ചെയ്തതിനെ കുറിച്ച്.’അച്ഛൻ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിട്ടാണ് തിരിച്ച് വന്നത്. വളരെ നാളുകൾക്ക് ശേഷം തിരികെ സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ച് ചേർന്നതിന്റേയും വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന്റേയും സന്തോഷമായിരുന്നു അച്ഛന്. ലാൽ അങ്കിൾ ആ സംഭവത്തിന് ശേഷം പറഞ്ഞ കാര്യങ്ങൾ സുചിയാന്റിയും എന്നോട് പറഞ്ഞിരുന്നു’, വിനീത് പറഞ്ഞു.

അതേസമയം മൂന്ന് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സിലാണ് വിനീത് ശ്രീനിവാസൻ നായകനാകുന്നത്. ചിത്രം നവംബർ 11ന് തിയേറ്ററുകളിൽ എത്തും.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്. വിനീത് ശ്രീനിവാസന് പുറമെ സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അഡ്വ. വേണു എന്നാണ് സുരാജിന്റെ കഥാപാത്രത്തിന്റെ പേര്.സുധി കോപ്പ , തൻവി റാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം, പശ്ചാത്തല സംഗീതം സിബി മാത്യൂ അലക്സ് നിർവഹിച്ചിരിക്കുന്നു.ക്കും കുടുംബത്തിനും എത്രത്തോളം സന്തോഷം തോന്നിയെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

‘മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ഒരു പുതുമയുണ്ട്. അതിലെ മുകുന്ദനുണ്ണിയുടെ കഥാപാത്രവും പെട്ടന്ന് പ്രവചിക്കാൻ പറ്റുന്നതല്ല.”മുകുന്ദനുണ്ണി അയാളെ മാത്രം സ്നേഹിക്കുന്ന കഥാപാത്രമാണ്. മലര്‍വാടി മുതല്‍ തന്നെ എനിക്കെതിരെ ഹേറ്റ് കമന്റ് വരുന്നുണ്ട്. അതില്‍ ഭയങ്കര ഇഷ്ടമുള്ള സാധനമുണ്ട്. അന്നൊക്കെ ഫോറംസ് ഉണ്ടാവും.”സോഷ്യല്‍ മീഡിയ ആക്ടീവാകുന്നതിന് മുമ്പ് ഫോറംസിലായിരുന്നു സിനിമ ഡിസ്‌കഷന്‍ നടക്കുന്നത്. മലര്‍വാടി കഴിഞ്ഞ് തട്ടത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോൾ ഒരാള്‍ എഴുതിയതാണ്… ഇവന്റെ മലര്‍വാടി പോലെ വല്ല ഇമോഷണല്‍ ഉണ്ടംപൊരിയുമായിരിക്കുമെന്ന്.’

‘അന്ന് മുതല്‍ എല്ലാ പടവും എഴുതുമ്പോഴും ആലോചിക്കും ഇമോഷണല്‍ ഉണ്ടംപൊരി എന്ന വാക്ക് എവിടെയെങ്കിലും ഉപയോഗിക്കണമെന്ന്. എനിക്ക് കറക്ടായി ഒരു സ്ഥലം കിട്ടിയിട്ടില്ല. ഉഗ്രന്‍ വാക്കല്ലേ അത്…?. ധ്യാൻ ട്രെയിലറൊക്കെ കണ്ടിട്ടുണ്ടാവും.’

‘ധ്യാൻ പറയുന്ന കമന്റുകളൊന്നും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കാറില്ല. ബുദ്ധിമുട്ട് തോന്നിയാലും കാര്യമില്ല. അതിൽ നിന്നും രക്ഷപ്പെടാൻ‌ പറ്റില്ല. രക്തബന്ധമെന്ന് പറഞ്ഞാൽ അത് വല്ലാത്തൊരു ബന്ധമാണ്. നമുക്ക് ചെറുപ്പം അച്ഛനും അമ്മയും ഫ്രീഡം തന്നിരുന്നു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ.’

‘ഇപ്പോൾ‌ കുട്ടികളോട് പറയാറില്ലേ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കരുതെന്ന്. പക്ഷെ ഞങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒരു കാര്യവും അടിച്ചേൽപ്പിക്കില്ല. സുഹൃത്തുക്കളോട് ചോദിക്കുന്നത് പോലെ പല കാര്യങ്ങളും അച്ഛനോട് നമുക്ക് ചോദിക്കാം.”അതിന് കൃത്യമായി ശാസ്ത്രീയമായി മറുപടി അച്ഛൻ‌ നൽകുകയും ചെയ്യുമെന്നാണ് വിനീത് പറയുന്നത്

AJILI ANNAJOHN :