ഇത്തവണ രാജ വെറും പ്രമാണിയും ഗുണ്ടയും മാത്രമല്ല ; മധുര രാജയിൽ മമ്മൂട്ടി തിളങ്ങാൻ പോകുന്നത് ഇങ്ങനെ !

ഇത്തവണ രാജ വെറും പ്രമാണിയും ഗുണ്ടയും മാത്രമല്ല ; മധുര രാജയിൽ മമ്മൂട്ടി തിളങ്ങാൻ പോകുന്നത് ഇങ്ങനെ !

മമ്മൂട്ടിയുടെ തകർപ്പൻ വേഷം മധുരരാജാക്കായി എല്ലാവരും കാത്തിരിക്കുകയാണ്. വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കവേ സിനിമയിൽ മമ്മൂട്ടിയുടെ വേഷത്തെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങളാണ് വരുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം സംബന്ധിച്ച്ഇപ്പോൾ പുറത്തു വരുന്നത് ഇങ്ങനെയാണ്.

Mammootty in Raja Pokkiri Raja Movie Stills

മധുരയിലെ പ്രമാണിയും ഗുണ്ടയുമായ രാജ ഇത്തവണ രാഷ്ട്രീയക്കാരന്‍ കൂടിയാണെന്നാണ് സൂചന. കേരളത്തിലെ തമിഴ് മക്കള്‍ കക്ഷി നേതാവായി തെരഞ്ഞെടുപ്പില്‍ മധുര രാജ മല്‍സരിക്കുന്നതിന്റെ ഫ്ലെക്സ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാം.

അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്.

mammoottys role in madhura raja

Sruthi S :