മധുരരാജാ സെറ്റിൽ പോയി ക്ഷണിച്ച് ക്ഷേത്രം ഭാരവാഹികൾ ; സ്ത്രീകളുടെ ശബരിമലയിലേക്കുള്ള ക്ഷണം സ്വീകരിച്ച മമ്മൂട്ടി ഇന്ന് ആറ്റുകാലിൽ എത്തും

ആറ്റുകാല്‍ പൊങ്കാലക്ക് ഇനി ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെ നടൻ മമ്മൂട്ടി ഇന്ന് ആറ്റുകാൽ ക്ഷേത്രത്തിലെത്തും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറരക്ക് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഉത്സവ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്നരക്ക് ട്രസ്റ്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറരക്ക് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.


രാത്രി പത്തരക്ക് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.

അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. ഇത്തവണ 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ആറ്റുകാലും പരിസര പ്രദേശങ്ങളിലും വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞു. ഉത്സവ ദിവസങ്ങളിലെ ശുചീകരണത്തിനായി മൂവായിരത്തോളം കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണ പൊങ്കാല.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന സ്ഥലമാണ് ആറ്റുകാൽ.
എറണാകുളത്ത് ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനിൽ ചെന്നു കണ്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്തു.

mammootty for attukal

HariPriya PB :