പൂച്ചയെ സീനിൽ കാണിച്ചാൽ പോലും വിശദീകരണം ചോദിക്കുന്നവർ പുലിയെ കൊല്ലുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകി ; വാണിജ്യ സിനിമകൾക്കാണ് സെൻസർഷിപ്പ് വേണ്ടത് – അടൂർ ഗോപാലകൃഷ്ണൻ

കലാ മൂല്യമുള്ള നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. സിനിമയുടെ സെൻസർഷിപ്പ് എന്ന പേരിൽ അസംബന്ധം ആണ് നടക്കുന്നതെന്ന് പറയുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

ഇപ്പോഴത്തെ അവസ്ഥ വച്ചിട്ട് വാണിജ്യ സിനിമകൾക്കാണ് സെൻസർഷിപ്പ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ഉദാഹരണമെന്നോണം പുലി മുരുകൻ എന്ന ഹിറ്റ് ചിത്രത്തിന്റെ കാര്യവും അദ്ദേഹം ചൂണ്ടി കാണിച്ചു.

ആയിരം കോടിയുടെ സിനിമകൾ നമുക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു. യാഥാർഥ്യത്തിൽ നിന്ന് അകന്നു നിൽക്കുന്ന സിനിമകൾ ആണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത് സിനിമയുടെ വിജയം അത് യാഥാത്ഥ്യത്തിൽ നിന്നെത്രമാത്രം അകന്നു എന്നതിനെ ആശ്രിയിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

adoor gopalakrishnan about censoring in movies

HariPriya PB :