“തന്നെ കുറിച്ചുള്ള പ്രധാന ആരോപണങ്ങൾ അഴകിയ രാവണൻ , സ്വയം പൊങ്ങി എന്നിവയാണ്” ; ഈ വിളികൾ കേൾക്കുമ്പോൾ തോന്നുന്ന വികാരങ്ങൾ ആദ്യമായി തുറന്നു പറഞ്ഞ് കിടിലം ഫിറോസ് !

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വിജയി ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ് . കോറോണയും ലോക്ക്ഡൗണും ഒക്കെ ഈ വർഷത്തെ ഷോയുടെ ശോഭ കെടുത്തി എങ്കിലും കഴിഞ്ഞ സീസൺ പോലെ ഒരു വിജയി ഇല്ലാതെ ഈ സീസൺ അവസാനിച്ചില്ല എന്ന സന്തോഷത്തിലാണ് ആരാധകർ. ഇന്നലെയായിരുന്നു ഫിനാലെ ആഘോഷങ്ങളോടെ ആരാധകരുടെ മുന്നിലെത്തിയത്.

ഒട്ടും നിരാശപ്പെടുത്താത്ത പരിപാടിയായിരുന്നു മോഹൻലാൽ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് ഷോയുടെ ഫിനാലെയിൽ ചിട്ടപ്പെടുത്തിയിരുന്നത്. ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.വിജയിയെ നിർണയിച്ചത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്.

ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്.

അതേസമയം സീസൺ ത്രീയിലെ നട്ടെല്ലുള്ള മത്സരാർത്ഥി എന്ന വിശേഷങ്ങൾക്കുടമയായ കിടിലം ഫിറോസ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഫൈനൽ ഫൈവിൽ കിടിലം ഫിറോസ് ഇല്ല എന്നുള്ള വാർത്ത പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുകാരണം, കിടിലത്തിന്റെ ഹോയിലെ പെർഫോമൻസ് തന്നെയാണ്.

എന്നാൽ, ഫൈനൽ ഫൈവിൽ എത്താത്തതിലൊന്നും യാതൊരു പ്രശ്നവും തനിക്കില്ല എന്നാണ് കിടിലം ഫിറോസ് പറയുന്നത്. മെട്രോമാറ്റിനി ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഫിറോസിന്റെ തുറന്നുപറച്ചിൽ . താൻ ഏറ്റവും കൂടുതൽ കേട്ട ആരോപണം അഴകിയ രാവണൻ , സ്വയം പുകഴ്ത്തി എന്നൊക്കെയാണ് , ഇതൊക്കെ തനിക്ക് ചിരിയാണ് വരുന്നതെന്നും ഫിറോസ് പറഞ്ഞു. ആർ. ജെ ആയി പതിനേഴ് വർഷം പിന്നിടുന്നുണ്ട്. ഇതിനിടയിൽ താൻ നേടിയ ലോക റെക്കോർഡ് പോലും പുറത്തുപറഞ്ഞിട്ടില്ല. അങ്ങനെ ഇതൊന്നും പുറത്തുപറഞ്ഞു നടക്കണമെന്ന് തോന്നിയിട്ടില്ല, എന്നാണ് കിടിലം ഫിറോസ് പറയുന്നത്.

ഊണും ഉറക്കവുമില്ലാതെ ശബ്ദം കൊണ്ട് നേടിയെടുത്ത കിടിലം ഫിറോസിന്റെ ലോക റെക്കോർഡ് ഇന്നും ആരെക്കൊണ്ടും ബ്രേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ലോക റെക്കോർഡിനെ കുറിച്ചും കിടിലം ഫിറോസിന്റെ കൂടുതൽ വിശേഷങ്ങൾ കേൾക്കാനും പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ….!

kidilam firoz exclusive interview

Safana Safu :