തങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകുന്നില്ലെങ്കിൽ ജഡ്ജിയുടെ കുടുംബത്തെ പോലും പിന്തുടർന്ന് ആക്രമിക്കുന്നവർ, പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തേണ്ടതാണ് ; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ദിലീപ് ഫാൻസ്‌ !

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരിന്നു . കേസിന്റെ കോടതി മാറ്റം നിയമപരമല്ലെന്നും അതിനാല്‍ നേരത്ത വിചാരണ നടത്തിയ കോടതിയില്‍ തന്നെ കേസ് തുടരണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
പ്രതിയും ജ‍‍ഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന അതിജീവിതയുടെ ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജ‍ഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിക്കാനും കോടതി തയ്യാറായില്ല.

ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്‌ .ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം .തങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകുന്നില്ലെങ്കിൽ ജഡ്ജിയുടെ കുടുംബത്തെ പോലും പിന്തുടർന്ന് ആക്രമിക്കുന്ന കേരളത്തിലെ ചുരുക്കം ചില മാധ്യമങ്ങൾക്ക്, തങ്ങൾ എഴുതി കൊടുക്കുന്നത് വായിക്കാൻ ഇരിക്കുന്ന പീടികതിണ്ണയാണ് കോടതി എന്ന് കരുതുന്ന മാധ്യമ ജഡ്ജിമാർക്ക്, അവർക്ക് ഉതകുന്ന കുപ്പായം തയ്‌പ്പിച്ചു കൊടുക്കുന്ന കരിയറിസ്റ്റുകളായ പാനലിസ്റ്റുകൾക്ക്, സാധാരണക്കാരനായ ഒരു മനുഷ്യന്റെ അഭൂതപൂർവമായ വളർച്ചയുടെ വിജയകഥയിൽ മസാല കൂടി ചേർത്ത് അയാളുടെ വ്യക്തിജീവിതം വില്പനക്ക് വെച്ച് ജീവിക്കുന്ന ഓൺലൈൻ മഞ്ഞകൾക്ക്,

അതെ, നിങ്ങളെല്ലാവരും പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തേണ്ടതാണ്. നടിയെ ആക്രമിച്ചു എന്ന് ആരോപിക്കുന്ന കേസിന്റെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ 207 സാക്ഷികളെ വിസ്തരിച്ച വിചാരണ കോടതിയിൽ കേസ് തുടരാൻ, ആ കോടതിയിലെ ജഡ്ജിയുടെ മേൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി ഹൈക്കോടതി വിധിയും വന്നിരിക്കുന്നു.

കൂട്ടത്തിൽ രണ്ടുകൂട്ടം മനുഷ്യർക്ക് കോടതി വക പ്രത്യേക ഉപദേശമുണ്ട്. പ്രോസിക്യൂട്ടർ നീതി നടപ്പിലാക്കാൻ ജഡ്ജിയോടൊപ്പം നിൽക്കേണ്ട ആളാണെന്നും വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കേണ്ട ആളല്ലെന്നും പ്രോസീക്യൂട്ടർക്ക് ഒരു ഉപദേശം.


രണ്ടാമത്തെത്, നടിയെ തെറ്റിദ്ധരിപ്പിക്കരുത്, കോടതിയെ ഭീഷണിപ്പെടുത്തരുത് എന്ന് മാധ്യമങ്ങളോടും.
ഇവർ രണ്ടുകൂട്ടരും ആ ഉത്തരവാദിത്വം ചെയ്യുന്നില്ലെങ്കിൽ പോലും ഇന്നത്തെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് സദാ കൂറ് പുലർത്തി കോടതി വിധികളെ ബഹുമാനിച്ച് തന്നെ ഞങ്ങൾ മുന്നോട്ട് പോകും. എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസില്‍ നടത്തിയ പുനരന്വേഷണം നടക്കുകയുണ്ടായി.

ഈ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുള്ള ഒരു വോയിസ് ക്ലിപ്പില്‍ ജഡ്ജിയും ഭർത്താവും ദിലീപും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ട് അതിജീവിത ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു
അതേസമയം, ഹൈക്കോടതി വിധി ദിലീപിന് ആശ്വാസകരമായേക്കും. കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. കേസ് നിലവിലെ കോടതിയില്‍ തന്നെ തുടരണമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.

AJILI ANNAJOHN :