‘തൽക്കാലം അനിയൻ ഒന്ന് മാറി നിൽക്ക്, അല്ലാതെ വേറെ മാർ​ഗമില്ല, ഞാൻ റൈറ്ററെ മാറ്റില്ല’ എന്ന ദിലീപിനോട് പറഞ്ഞു ; വെളിപ്പെടുത്തി വിനയൻ !

തീയേറ്ററുകളില്‍ ആളെ നിറച്ച് മുന്നേറുകയാണ് സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.. വിനയന്റെ വിജയകരമായ ഒരു തിരിച്ചുവരവ് തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന് ഉറപ്പിച്ചു പറയുകയാണ് സിനിമ പ്രേമികൾ. സിനിമയിൽ നിന്ന് നിരവധി വെല്ലുവിളികളേയും പരാജയങ്ങളേയും അതിജീവിച്ചാണ് ഇവിടെ എത്തിയത് എന്നും അതിനു പിന്നിൽ ഒരുപാട് അധ്വാനമുണ്ടെന്നും വിനയൻ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം ദിലീപുമായി ഏറെക്കാലം മുമ്പ് ഒരു സിനിമയ്ക്കിടയിൽ പിണക്കമുണ്ടായതിനെ കുറിച്ചും പിന്നീട് ആ കഥാപാത്രത്തിലേക്ക് ജയസൂര്യ വന്നതിനെ കുറിച്ചും വിനയൻ വ്യക്തമാക്കി.

‘ആകാശ​ഗം​ഗ, കല്യാണ സൗ​ഗന്ധികം, ഇൻഡിപെൻഡൻസ് അങ്ങനെ കൊച്ച് കൊച്ച് സിനിമകൾ ചെയ്ത് ഞാൻ വളരെ വിജയിച്ച് നിന്ന ഒരു കാലഘട്ടത്തിലാണ് കലാഭവൻ മണിയേപ്പോലെ മൂന്നാം നിരയിൽ നിന്ന ഒരു കലാകാരനെ നായകനാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ചെയ്യുന്നത്. അന്ന് തൊട്ട് എനിക്കൊരു ബ്ലാങ്ക് ചെക്ക് പ്രേക്ഷകർ നൽകിയിരുന്നത്. വിനയൻ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ . ജയസൂര്യ കാവ്യാമാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രണ്ടുപേരും സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങ ഉരിയാടാപ്പയ്യൻ . ജയസൂര്യ കാവ്യാമാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രണ്ടുപേരും സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് . ജയസൂര്യയുടെ കഥാപത്രത്തിന് ചെവികേൾക്കുമെങ്കിലും സംസാരിക്കാൻ കഴിയില്ല .ഇന്ദ്രജിത് സുകുമാരൻ വില്ലനായിട്ടാണ് ചിത്രത്തിൽ എത്തിയത് . ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻഎന്ന സിനിമയിൽ നിന്ന് ദിലീപിനെ മാറ്റാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിനയൻ .

അതിനു ശേഷം ദിലീപ് ഒരു വലിയ നടനായതിന് ശേഷം, ഒരു ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരിൽ സിനിമയ്ക്ക് എഴുത്തുകാരനെ മാറ്റണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു. ‘തൽക്കാലം അനിയൻ ഒന്ന് മാറി നിൽക്ക്, അല്ലാതെ വേറെ മാർ​ഗമില്ല. ഞാൻ റൈറ്ററെ മാറ്റില്ല’ എന്ന വാശിയിൽ നിന്നു

അങ്ങനയാണ് ജയസൂര്യ വരുന്നത്. അതിന് മുമ്പ് കരുമാടിക്കുട്ടനിൽ വില്ലനായി സുരേഷ് കൃഷ്ണയെ കൊണ്ടുവന്നു, അതിന് ശേഷം മണിക്കുട്ടനായിക്കോട്ടെ ഇന്ദ്രജിത്തായിക്കോട്ടെ അനൂപ് മേനേനായിക്കോട്ടെ, അപ്പോഴൊക്കോ എനിക്ക് റിസ്ക് ഉണ്ടായിരുന്നു. പൃഥ്വിരാജിന് 22 വയസുള്ളപ്പോഴാണ് ‘സത്യം’ ചെയ്തത്. പൃഥ്വിരാജിനെ വച്ച് ഇതുവല്ലതും നടക്കുമോ എന്ന് അന്നും ചോദിച്ചവരുണ്ട്. അയാൾ ആക്ഷൻ ഹീറോയായി.’ വിനയൻ പറഞ്ഞു.

‘നമ്മൾ കഴിവുള്ള ഒരു ചെറുപ്പക്കാരനെ കിട്ടിയാൽ അയാളെ മേക്കോവർ ചെയ്ത്, റീഫോം ചെയ്തെടുക്കുക അതിൽ വിജയിക്കുക എന്ന് പറയുന്നത് എനിക്ക് നൂറ് സൂപ്പർ സ്റ്റാറുകളെ വെച്ച് പടം ചെയ്യുന്ന സംതൃപ്തിയാണ്. സൂപ്പർ സ്റ്റാറുകളെ വെച്ച് പടം ചെയ്യുക സുഖമുള്ള കാര്യമാണ്, പക്ഷെ ഇത് ചെയ്യുമ്പോഴുള്ള ത്രില്ല് ഭയങ്കരമാണ്. അത് ഞാൻ ആസ്വ​ദിക്കുന്നുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AJILI ANNAJOHN :