സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവത്തിൽ മാപ്പ് പറയണമെന്ന് ഉര്‍വശി, ഒടുവില്‍ സംഭവിച്ചത് ; ആ കഥ വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ !

ഉത്സവമേളം സിനിമയുടെ ചിത്രീകരണത്തിനിടെ നടിമാര്‍ സെറ്റില്‍ നിന്നും അനുവാദമില്ലാതെ പുറത്ത് പോയ കഥയെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. സംഭവത്തില്‍ തന്നോട് നടി ഉര്‍വശി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പിന്നീട് തനിക്ക് മുന്നില്‍ കീഴടങ്ങിയെന്നുമാണ് രാജന്‍ പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ .
ഒരു പാട്ട് സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഒന്ന് ബ്രേക്ക് എടുത്ത് ആശുപത്രിയില്‍ പോയി. ഈ സമയത്ത് ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നീ സ്ത്രീകള്‍ താമസിച്ചിരുന്നത് ചെറുതുരുത്തി ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ നിന്നും അവര്‍ നമ്മളുടെ അനുവാദം ഇല്ലാതെ കിഴക്കുണരും പക്ഷി എന്ന സിനിമ കാണാന്‍ പോയി.

ഉണ്ണിത്താന് സുഖമില്ലാതെ ആയതോടെ ഇനി സിനിമ നടക്കില്ല എന്ന് വിചാരിച്ചാകണം എന്നാണ് രാജന്‍ പറയുന്നത്.ഞങ്ങള്‍ ഷൂട്ടിന് വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ അവരാരും ഇവിടെ ഇല്ല സിനിമയ്ക്ക് പോയെന്ന് പറഞ്ഞു. സംവിധായകന്‍ ആശുപത്രിയില്‍ പോയി തിരികെ വന്നിരുന്നു. ഷൂട്ട് തുടരാം എന്നു കരുതി വിൡച്ചപ്പോഴാണ് ആര്‍ട്ടിസ്റ്റ് ഇല്ലെന്ന് അറിയുന്നത്. ആരോടും പറയാതെയാണ് പോയത്. നിര്‍മ്മാതാവിനോടും പറഞ്ഞിരുന്നില്ല.

അതോടെ ഇനി ഷൂട്ട് നടക്കില്ല എന്ന കാരണത്താല്‍ പാക്കപ്പ് പറഞ്ഞു. ശേഷം ഞാന്‍ നേരത്തെ ഗസ്റ്റ് ഹൗസിലേക്ക് പോയി. അവരെ കാണാനായി.അവര്‍ ഒമ്പതരയോടെ മടങ്ങിയെത്തി. നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണ് പോയതെന്ന് ഞാന്‍ ചോദിച്ചു. ആരോടും ചോദിച്ചില്ല, ഇനിയിപ്പോള്‍ ഷൂട്ട് ഇല്ല എന്ന കരുതി എന്ന് അവര്‍ പറഞ്ഞു. ഷൂട്ട് ഇല്ല നിങ്ങളോട് ആരെങ്കിലും പറഞ്ഞുവോ എന്ന് ചോദിച്ചു.

ഇല്ല, തോന്നിയതാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ തോന്നാന്‍ നിങ്ങളോട് കാശ് മുടക്കുന്ന നിര്‍മ്മാതാവ് പറഞ്ഞോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്നവര്‍. ഞങ്ങളുടെ അനുവാദം ഇല്ലാതെ വേറൊരു സ്ഥലത്ത് പോയിട്ട് എന്തെങ്കിലും ആപത്ത് വന്നാല്‍ ആര് മറുപടി പറയുമെന്ന് ഞാന്‍ ചോദിച്ചു.ഞാന്‍ വല്ലാതെ വയലന്റായി. ഇപ്പോള്‍ നിങ്ങള്‍ അങ്ങനെയൊന്നും പറയേണ്ടതില്ലെന്ന് ഉഷയുടെ സഹോദരന്‍ പറഞ്ഞു. നിന്നോട് ആര് ചോദിച്ചു, നാളെ മുതല്‍ നിന്നെ ഈ ഏരിയയില്‍ കണ്ടു പോകരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പൊടിമോള്‍ സെറ്റിലെത്തി. ഉര്‍വശിയെ ഞാന്‍ പൊടിമോള്‍ എന്നാണ് വിളിക്കുന്നത്. അവള്‍ വന്നപ്പോള്‍ ഇവരൊക്കെ പരാതിയുമായി പൊടിമോളെ കണ്ടു. ഞാന്‍ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം.
അങ്ങനെ വന്നപ്പോള്‍ ഞാന്‍ സിനിമ എന്ന ഇന്‍ഡസ്ട്രി തന്നെ മതിയാക്കി പോകും, വേണോ വേണ്ടയോ എന്ന് ആലോചിക്കെന്ന് പൊടിമോളോട് പറഞ്ഞു. സോറി, ഞാന്‍ പിന്‍വലിച്ചു. ചേട്ടന്‍ എന്താണ് വേണ്ടതെന്ന് വച്ചാല്‍ ചെയ്‌തോ എന്നായി. അതോടെ ഞാന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. നിര്‍മ്മാതാവിന് നഷ്ടം വന്നാല്‍ മുന്നോട്ട് കൊണ്ടു പോകുന്ന കാര്യമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്ന് അവള്‍ പറഞ്ഞു. ഞാന്‍ അവരുടെ സൈഡ് വിട്ടെന്നും പറഞ്ഞു.

ഉണ്ണി മേരി അഭിനയിച്ച സിനിമയാണ് കിഴക്കുണരും പക്ഷി. അതുകൊണ്ടായിരിക്കാം കാണാന്‍ പോയത്. പക്ഷെ നമുക്ക് നഷ്ടമുണ്ടാക്കിയിട്ടാണ് പോയത്. അതും നമ്മളുടെ അനുവാദമില്ലാതെ. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം നമ്മള്‍ക്കാണ്. പൊടിമോള്‍ ആണെങ്കിലും അനുവാദമില്ലാതെ പോകരുത്. ആ പ്രശ്‌നം അവിടെ തന്നെ പരിഹരിക്കപ്പെട്ടു. പിറ്റേന്ന് മുതല്‍ അവര്‍ ഷൂട്ടിന് വരുകയൊക്കെ ചെയ്തു എന്നും അദ്ദേഹം പറയുന്നു.

AJILI ANNAJOHN :