ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചു സന്തോഷിക്കാൻ വരട്ടെ… വരാൻ പോകുന്നത് അതിഭീകരം, അക്കാര്യത്തില്‍ വിധി വരാനിരിക്കുന്നതേയുള്ളു.. ചതിച്ചല്ലോ ഈശ്വരാ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കിയിരിക്കുകയാണ് ഇപ്പോൾ സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് അതിജീവിതയെ സംബന്ധിച്ച് കുഴപ്പമുള്ള കാര്യമല്ലെന്നാണ് അഡ്വ. ടിബി മിനി പറയുന്നത്. സമയബന്ധിതമായി ഒരു കേസ് തീർക്കണം എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചും ഗുണകരമായിട്ടുള്ള കാര്യമാണ്. ഇന്നയാള്‍ തന്നെ തീർക്കണം എന്നല്ല, ഈ കേസിന്റെ വിചാരണ ജനുവരി 31 ന് അകം തീർക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഒരു വിധി തന്നെയാണ്. വിധിപ്രസ്താവം പുറത്ത് വന്നാല്‍ മാത്രമേ അതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളുവെന്നും ടിബി മിനി വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കുകയിരുന്നു അവർ.

വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാല്‍ മാത്രമേ സമയം നീട്ടിനല്‍കുകയുള്ളു എന്നൊരു കാര്യമുണ്ടായിരുന്നു. വിചാരണ കോടതിക്ക് അത്രയും സമയം അനുവദിച്ചു എന്ന് പറയുന്നത് പോസിറ്റീവായ കാര്യമാണ്. രണ്ടരവർഷം കഴിഞ്ഞ് പോയ കേസാണിത്. അത്തരമൊരു കേസിലാണ് പുതിയ സമയപരിധിവെച്ചിരിക്കുന്നത്. അപ്പോള്‍ സ്വഭാവികമായ ഒരു കാര്യമാണ് ഇവിടെ വന്നിരിക്കുന്നതെന്നും ടിബി മിനി പറയുന്നു.

വിചാരണക്കോടതി ജഡ്ജിക്കെതിരായ ആക്ഷേപങ്ങളും ആരോപണങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ ജഡ്ജി തന്നെ ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടില്ല. വിചാരണ നടക്കുന്ന കോടതിയാണ് സമയം കൂടുതല്‍ ചോദിച്ചത്. ദിലീപിന്റെ വക്കീലും ഹർജി കൊടുത്തിട്ടുണ്ട്. അത് രണ്ടും കൂടി പരിഗണിച്ചാണ് ഒരു സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ട്രാന്‍സ്ഫർ പെറ്റീഷനുമായുള്ള കാര്യത്തിലും രണ്ട് മൂന്ന് ദിവസത്തോടെ വ്യക്തത വരും.

സമയം നീട്ടിക്കൊടുക്കുകയെന്ന സ്വാഭാവികമായ കാര്യം മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അത് ആര് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കേരള ഹൈക്കോടതിയാണ്. അക്കാര്യത്തില്‍ വിധി വരാനിരിക്കുന്നതേയുള്ളു. നിലവിലെ ഉത്തരവില്‍ ഈ ജഡ്ജി തന്നെ കേസ് തീർക്കണമെന്ന ഉത്തരവുണ്ടാവില്ല. വ്യാഖാനം നടത്തുന്നുവർക്ക് അത് എങ്ങനെ വേണമെങ്കിലും ആവാമെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

സെഷന്‍ കോടതിയല്ല സി ബി ഐ കോടതിയിലാണ് വിചാരണ നടക്കേണ്ടത് എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ഹർജിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. എന്നെ തന്നെ ഈ കേസ് കേള്‍ക്കാന് അനുവദിക്കണം എന്നാവശ്യപ്പെട്ട ജഡ്ജ് പോയിരിക്കുന്നത്. വിചാരണ കോടതിയാണ് സമയം കൂടുതല്‍ തേടിയിരിക്കുന്നത്. കോടതിയും സമയപരിധിയെ വെച്ചിട്ടുള്ളു. അല്ലാതെ ഈ ജഡ്ജി എന്നൊന്നും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Noora T Noora T :