എന്നിൽ എപ്പോഴും ഒരു എഴുത്തുകാരിയും ചലച്ചിത്രകാരനുമുണ്ട്,ഒരു ഘട്ടത്തിൽ അത് തീർച്ചയായും സംഭവിക്കും,’ നിത്യ മേനോൻ പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ . ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ചു വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാവും

ധനുഷ് നായകനായ തിരുച്ചിത്രമ്പലം ആണ് നിത്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മിത്രന്‍ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൗസ് ഫുളായി കേരളത്തിൽ ഉൾപ്പെടെ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 50 കോടി നേടി എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ആദ്യ ദിനം തന്നെ ചിത്രം 8 കോടിയിലധികം രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ധനുഷിന്റെ വ്യത്യസ്തമായ ചിത്രങ്ങളിൽ ഒന്നാണ് തിരുച്ചിത്രമ്പലം എന്നാണ് പ്രേക്ഷക പ്രതികരണം. റോമാന്‍സിനും ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ധനുഷും നിത്യയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായ പെടുന്നത്. പ്രകാശ് രാജ് , റാഷി ഖന്ന, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശോഭന എന്ന കഥാപാത്രത്തെയാണ് നിത്യാ മേനോൻ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിത്യ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. അതിൽ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ മോഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികൾ ഉണ്ടെന്നും അത് ഉടൻ നിറവേറ്റുമെന്നും നിത്യ പറഞ്ഞത്.

ഒരുപാട് ആശയങ്ങളുണ്ട്, ഞാൻ അവയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും അങ്ങനെ
പെട്ടെന്ന് സംഭവിക്കാവുന്ന കാര്യങ്ങളല്ല. അത് മൂല്യവത്തായ ഒന്നാണെന്നും മികച്ചതാണെന്നും എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്. എന്നിൽ എപ്പോഴും ഒരു എഴുത്തുകാരിയും ചലച്ചിത്രകാരനുമുണ്ട്. ഒരു ഘട്ടത്തിൽ അത് തീർച്ചയായും സംഭവിക്കും,’ നിത്യ മേനോൻ പറഞ്ഞു.

തിരുച്ചിദ്രമ്പലത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും താൻ സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും നിത്യ സംസാരിച്ചു. ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത് കഥാപാത്രം മാത്രം നോക്കിയല്ല. പകരം അൽപം വിവേകമുണ്ടാകുന്ന ചർച്ച ചെയ്യപ്പെടേണ്ട ഒരു കഥയാണോ എന്നി നോക്കിയതിന് ശേഷമാണെന്ന് നിത്യ പറഞ്ഞു.

ഒരു വേഷം തിരഞ്ഞെടുക്കുന്നതിന് തനിക്ക് പ്രത്യേകമായ രീതികൾ ഒന്നുമില്ലെന്നും നിത്യ പറഞ്ഞു. ‘കലാകാരന്മാർ ഒന്നിനെയും കൂടുതലായി വിശകലനം ചെയ്യാൻ നിൽക്കില്ല. നമ്മുക്ക് മനസ്സിൽ തോന്നുന്നത് അനുസരിച്ചു മുന്നോട്ട് പോവുകയാണ് ചെയ്യുക.

ഒക്കെ കണ്മണി ഒക്കെ എടുത്താൽ അത് ഞാൻ തന്നെയാണ് അത് എനിക്ക് എളുപ്പത്തിൽ ചെയ്യാം. പക്ഷെ ശോഭനയോ കാഞ്ചനയോ എടുത്താൽ അത് താനല്ല. അത് തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്തതല്ല. അഭിനയം എനിക്ക് ഒരു പ്രൊഫഷൻ അല്ല. ഞാൻ എന്റെ തന്നെ ഒരു വിപുലീകരണമായാണ് അഭിനയത്തെ കാണുന്നത്’ നിത്യ പറഞ്ഞു.

AJILI ANNAJOHN :