മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു, എന്നാൽ ഞാൻ അത് നിരസിച്ചു ; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ!

ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും ഹിന്ദിയിൽ ജൂലിയുമുൾപ്പെടെ കൊച്ചുശ്രീദേവി വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ എത്രയെത്ര ചിത്രങ്ങൾ.1978 ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്.പതിയെ പതിയെ ബോളിവുഡിന്റെ താരറാണിയായി ശ്രീദേവി മാറി.

ശ്രീദേവിയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയിരുന്നു നടൻ കമൽ ഹാസൻ. പതിനാറു വയതിനിലെ, ​ഗുരു, വരമയൻ നിറം സിവെപ്പ്, മൂൺറാം പിറെെ, വാജി മായം തുടങ്ങിയവ ഇരുമിച്ചഭിനയിച്ച സിനിമകളിലെ ചില ഹിറ്റുകൾ മാത്രമാണ്. ശ്രീദേവി-കമൽഹാസൻ കോംബോ അന്നത്തെ ഹിറ്റ് ഭാ​ഗ്യ ജോഡികളായി നിറഞ്ഞു നിന്നു.ശ്രീവേദിയുമായും ശ്രീദേവിയുടെ കുടുംബവുമായും അടുത്ത സൗഹൃദമായിരുന്നു കമൽ ഹാസന്. അടുത്ത സുഹ‍ൃത്തുക്കളായിരുന്നു കമൽ ഹാസനും ശ്രീദേവിയും അന്ന് ​ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ചോദിച്ചിരുന്നത്രെ.

ശ്രീദേവിയുടെ മരണ ശേഷം കമൽഹാസൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാൽ താൻ അതിന് സമ്മതം പറഞ്ഞില്ല.ആ സമയത്ത് കമൽ ഹാസൻ ഒരു താരമായി മാറിയിരുന്നു. തന്നെയും ശ്രീദേവിയെയും ചേർത്തുള്ള ​ഗോസിപ്പുകൾക്കെതിരെയും കമൽ ഹാസൻ ഒരിക്കൽ രം​ഗത്ത് വന്നിരുന്നു. അവൾ എന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. ഞങ്ങളെ പറ്റി അനാരോ​ഗ്യകരമായ ​ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. ശ്രീദേവിയുടെ മരണം വരെയും സർ എന്നായിരുന്നു കമൽ ഹാസനെ അഭിസംബോധന ചെയ്തത്. ​

കുടുംബാം​ഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ശ്രീദേവിയുടെ അമ്മയോട് ചോദിച്ചതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മൂൻണ്ട്ര് മുടിച്ചു എന്ന സിനിമയുടെ സെറ്റിൽ ശ്രീദേവിയുടെ പതിമൂന്നാം വയസ്സിലാണ് കമൽ ഹാസൻ നടിയെ പരിചയപ്പെടുന്നത്.

AJILI ANNAJOHN :