അതിനപ്പുറത്തേക്ക് ക്രിയേറ്റീവ് ആയ ഒരു മേഖലയിലും ഞാൻ ഇടപെടാറില്ല,എന്നോട് ആദ്യം പറഞ്ഞ കഥയിൽ എന്തെങ്കിലും ചെറിയ ചേഞ്ച് വരെ ഉണ്ടാകുമ്പോൾ എന്നെ വിളിച്ച് പറയും; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ഫഹദ് ഫാസിൽ!

മലയാള സിനിമയിൽ ആദ്യം പരാജയം നേരിട്ട് പിന്നീട് വിജയം നേടിയ നടനായിരുന്നു ഫഹദ് ഫാസിൽ. മലയാളത്തിൽ ആദ്യ ചിത്രം തന്നെ പരാജയത്തിൽ ആയിപ്പോയ ഒരു വ്യക്തി കൂടിയായിരുന്നു ഫഹദ് ഫാസിൽ. ആരംഭ ചിത്രത്തിൽ വലിയതോതിൽ പരാജയം ഏറ്റുവാങ്ങിയത് താരം പിന്നീട് മികച്ച ചിത്രങ്ങളിലൂടെ ആയിരുന്നു തിരികെ ഏത്തീരുന്നത്.

അഭിനയത്തിന് പുറമെ നിർമാണരംഗത്തും സജീവമാണ് ഫഹദ് ഫാസിൽ. ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന പാൽതു ജാൻവർ എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് ഫഹദ് ഫാസിലാണ്.

പ്രൊഡ്യൂസർ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഇപ്പോൾ. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ അഭിനയിക്കുന്ന സിനിമ പോലെയാണ് ഇതെന്നും ഷൂട്ടിങ് സമയത്ത് എന്തെങ്കിലും ചെറിയ ചേഞ്ച് ഉണ്ടെങ്കിൽ പോലും ദിലീഷും ശ്യാമും തന്നെ വിളിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അഭിനയിക്കുന്നത് പോലെ തന്നെയാണ് എനിക്ക് നിർമാണവും. ഷൂട്ടിങ് സമയത്ത് എന്തെങ്കിലും ചെറിയ ചേഞ്ച് ഉണ്ടെങ്കിൽ പോലും ദിലീഷും ശ്യാമും ( ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ) എന്നെ വിളിച്ച് പറയും. അതവരുടെ ക്വാളിറ്റിയാണ്. പാൽതു ജാൻവറിന്റെ തുടക്കസമയത്തെ ചർച്ചകളിൽ ഇരുന്നതിന് ശേഷം ഞാൻ എഡിറ്റിങ് കഴിഞ്ഞ പ്രോഡക്റ്റാണ് കാണാറുള്ളത്.

സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ അങ്ങോട്ട് പോകാറൊന്നുമില്ല. ലൊക്കേഷനിൽ പോവുകയും റൂമിൽ പോയി അവരെയെല്ലാം കാണുകയും ചെയ്യും. അതിനപ്പുറത്തേക്ക് ക്രിയേറ്റീവ് ആയ ഒരു മേഖലയിലും ഞാൻ ഇടപെടാറില്ല.എന്നോട് ആദ്യം പറഞ്ഞ കഥയിൽ എന്തെങ്കിലും ചെറിയ ചേഞ്ച് വരെ ഉണ്ടാകുമ്പോൾ ശ്യാമും ദിലീഷും എന്നെ വിളിച്ച് പറയും.
അതുകൊണ്ട് തന്നെ ഇത് ഞാൻ അഭിനയിക്കുന്ന സിനിമ പോലെയാണ്. പാൽതു ജാൻവറിന്റെ അണിയറപ്രവർത്തകരെ കാണുമ്പോൾ ആ സീൻ ഒക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞോ എന്ന് ഞാൻ ചോദിക്കാറുണ്ട്,’ ഫഹദ് പറഞ്ഞു.


മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

AJILI ANNAJOHN :