എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തിൽ നിന്ന് ഒഴിവാക്കുന്നത്? ; കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്ന, പ്രണയിക്കുന്ന വൈദികൻ എന്ന കഥാപാത്രമായി സിജു വിൽസൺ !

വൈദികനായ ഡാനി കപ്പൂച്ചിന് തിരക്കതഥയെഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രമാണ് വരയൻ.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജി യാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ഒരു വൈദികനെ കേന്ദ്ര കഥാപാത്രമായി കഥ പറയുന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് സൈജു വിൽസൺ ആണ്. ലിയോണി ലിഷോയി ആണ് നായിക.ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളി ആയിരുന്നു ലോക്കേഷൻ.

മലയാള സിനിമയിൽ തന്നെ ആദ്യമായാണ് ഒര് പുരോഹിതൻ തിരക്കഥയെഴുതുന്ന ചിത്രം ഉണ്ടാകുന്നത്. അതേസമയം കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്ന, പ്രണയിക്കുന്ന വൈദികനെ മലയാളികൾ ഏറ്റെടുക്കുമോ എന്നും കാണാൻ കാത്തിരിക്കുകയാണ് സിനിമാ അണിയറപ്രവർത്തകർ.

ഇതേചോദ്യത്തോട് തിരക്കഥയൊരുക്കിയ ഫാ.ഡാനി പറയുന്ന മറുപടി വായിക്കാം…

കയ്യിൽ കിട്ടുന്ന എന്തും കുടിക്കുന്നവരോട് ചെത്തി ഇറക്കിയ പുതിയ കള്ള് കുടിക്കാൻ പറയുന്ന സുവിശേഷമാണ് അയാളുടേത്. ചീട്ടുകളിക്കാരോട് കളിയിൽ കള്ളക്കളി എടുക്കരുതെന്ന് പറയുന്ന സുവിശേഷം. വരയൻ അത്തരമൊരു സിനിമയും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തിൽ നിന്ന് ഒഴിവാക്കുന്നത് എന്നും ഫാദർ ചോദിക്കുന്നു. സിനിമ മെയ് 20 നു തിയറ്ററുകളിൽ എത്തും.

about varayan

Safana Safu :