ചാനലിൽ ഷോ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ നിങ്ങൾ ​ഗസ്റ്റിനെ കരയിക്കണം എന്ന് പറഞ്ഞു ; മാലാ പാർവതി

2007 മുതൽ സിനിമാലോകത്തുള്ള നടിയാണ് മാലാ പാർവതി. തലപ്പാവ്, നീലത്താമര, പലേരി മാണിക്യം തുടങ്ങി മാലിക്, മരക്കാർ തുടങ്ങിയ സിനിമകളിൽ വരെ ഏതാണ്ട് നൂറോളം സിനിമകളിൽ ഇതിനകം മാലാ പാർവതി അഭിനയിച്ചിട്ടുമുണ്ട്. പോയ വർഷം നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിത ആണ് മാലാ പാർവതി. നിരവധി ടോക് ഷോകളിൽ അവതാരകയായെത്തിയ മാല പാർവതി വർഷങ്ങൾക്ക് ശേഷമാണ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഇന്ന് നിരവധി ക്യാരക്ടർ റോളുകൾ ഇവർ ചെയ്യുന്നു.

അമ്മ വേഷങ്ങളിൽ ആണ് നടിയെ കൂടുതലും സിനിമകളിൽ കണ്ടിട്ടുള്ളത്. ടെലിവിഷനിൽ പ്രവർത്തിച്ച കാലത്തെക്കുറിച്ച് മാല പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി

‘ഇപ്പോഴും എവിടെയെങ്കിലും പോവുമ്പോൾ ആളുകൾ പറയും എന്നെ പാർവതി ഇന്റർവ്യൂ ചെയ്തിട്ടുണ്ട് ഓർമ്മ ഉണ്ടോ എന്ന്. സാധാരണക്കാരെയെല്ലാം അന്ന് ഇന്റർവ്യൂ ചെയ്തിരുന്നു’

‘ഒരു ദിവസം ഡോക്ടർ ആയിരിക്കും, ഒരു ഓട്ടോക്കാരൻ ആയിരിക്കും. ഇന്റർവ്യൂ എനിക്ക് ഭയങ്കര പാഷൻ ആയിരുന്നു. 2007 ന് ശേഷം ടെലിവിഷനിൽ ഇന്റർവ്യൂ ചെയ്തിട്ടില്ല. ഞാൻ നിർത്തി’

വളരെ രസകരമായ കാലഘട്ടം ആയിരുന്നു. മോണിം​ഗ് ഷോകളിൽ എല്ലാം ദിവസവും ​ഗസ്റ്റുകൾ വരുമായിരുന്നു. പിന്നീടൊരു ടെലിവിഷൻ ചാനലിൽ ഷോ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ നിങ്ങൾ ​ഗസ്റ്റിനെ കരയിക്കണം എന്ന് പറഞ്ഞു. അതെന്തിനാ കരയിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഇതൊക്കെ നാച്വറലായി സംഭവിക്കുന്ന കാര്യങ്ങൾ ആണ്’ഞാൻ ഇമോഷണലാണ്. പക്ഷെ കരയിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞാനില്ലെന്ന്. കാരണം നമ്മളെ സംബന്ധിച്ച് ഒരു വ്യക്തിത്വത്തെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരുടെ യാത്ര മനസ്സിലാക്കാൻ ശ്രമിക്കുക. നമ്മൾ നാച്വറലി ക്യൂരിയസ് ആണ്. സത്യം പറഞ്ഞാൽ ഒരു മണിക്കൂറൊന്നും പോരെ അത്രയും കാര്യങ്ങൾ അവരുടെ ഉള്ളിൽ നിന്ന് എടുക്കാനുണ്ടാവും’

സിനിമയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും പാർവതി സംസാരിച്ചു. ‘സ്റ്റാർ ടോക്ക് എന്ന ഷോയിൽ സുരേഷ് ​ഗോപി ​ഗസ്റ്റ് ആയി വന്നു. അദ്ദേഹം പറഞ്ഞു ടെെം സിനിമയിൽ വേഷമുണ്ട്, ആറ്റുകാൽ പൊങ്കാലയാണ്, ചെയ്യേണ്ട ആർട്ടിസ്റ്റിന് വരാൻ പറ്റില്ല, പാർവതി ചെയ്യുമോ എന്ന് ചോദിച്ചു’

‘സുരേഷേട്ടന് എന്റെ ഫാമിലിയുമായി നല്ല പരിചയമാണ്. അദ്ദേഹം പറഞ്ഞത് കൊണ്ട് കുടുംബവും എതിർത്തില്ല. അങ്ങനെ പോയി അഭിനയിച്ചതാണ് ടൈം. നീലത്താമര ചെയ്യാൻ ലാൽ ജോസ് വിളിച്ചപ്പോഴാണ് കുറച്ച് കൂടി സീരിയസ് ആയത്’

ലീലയിൽ അഭിനയിക്കുമ്പോൾ രഞ്ജിത്ത് സർ ചോദിച്ചു പാർവതി അഭിനയിക്കുന്നത് ഒട്ടും എൻജോയ് ചെയ്തല്ല. ഫസ്റ്റ് ഷോട്ട് ഓക്കെ ആക്കാൻ വേണ്ടി ആണല്ലേ അഭിനയിക്കുന്നതെന്ന്. ഇന്ദ്രൻസ് ചേട്ടനെ കാണിച്ച് അദ്ദേഹത്തെ നോക്കൂ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കര തിരിച്ചറിവ് ആയിരുന്നു’

​’ഗോദ തൊട്ടാണ് ആക്ടറെന്ന നിലയിൽ എന്നെ ആളുകൾ ശ്രദ്ധിക്കുന്നത്,’ മാല പാർവതി പറഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മാല പാർവതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ അടുത്തിടെ ചെയ്ത അമ്മു എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി ആയ ഐശ്വര്യ ലക്ഷ്മി ആയിരുന്നു സിനിമയിലെ നായിക.

AJILI ANNAJOHN :