സദസ്സുകളിൽ ഇരുന്ന് മോഹൻലാലിനെതിരെ കൂവാം; പ്രേക്ഷരുടെ ഇടയിലേക്കിറങ്ങി പറയാൻ ധൈര്യമുണ്ടോ ?! മോഹൻലാലിനെ പിന്തുണച്ച് സംവിധായകൻ എം.എ നിഷാദ്

സദസ്സുകളിൽ ഇരുന്ന് മോഹൻലാലിനെതിരെ കൂവാം; പ്രേക്ഷരുടെ ഇടയിലേക്കിറങ്ങി പറയാൻ ധൈര്യമുണ്ടോ ?! മോഹൻലാലിനെ പിന്തുണച്ച് സംവിധായകൻ എം.എ നിഷാദ്

പുരസ്‌ക്കാര ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്നതിനെതിരെ ശബ്ദമുയർത്തുന്നവർ ഭീരുക്കളെന്ന സംവിധായകൻ എം.എ നിഷാദ്. ഒരു തരാം വിരട്ട് വാദമാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരസ്‌ക്കാരച്ചടങ്ങിൽ മോഹൻലാൽ പങ്കെടുന്നതിനെതിരെ ഭീമ ഹർജി നൽകിയ സിനിമ പ്രവർത്തകരെയും, കപട ബുദ്ധിജീവികളെയും, സാംസ്‌കാരിക നായകന്മാരെയുമൊക്കെ കണക്കിന് പരിഹസിക്കാനും അദ്ദേഹം മറന്നില്ല.

“പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നം? ആര്‍ക്കാണ് അത് കൊണ്ട് നഷ്ടം ?! എല്ലാ രീതിയിലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യനാണ് അദ്ദേഹം.” – എം.എ നിഷാദ് പറഞ്ഞു.

“അക്കാദമി സദസ്സുകളില്‍ ഇരുന്ന് മോഹന്‍ലാലിനെതിരെ ആര്‍ക്കും എന്തും വിളിച്ചു കൂവാം, ഇവര്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇറങ്ങി പറയാന്‍ ധൈര്യമുണ്ടോ ?! മോഹന്‍ലാല്‍ വരുന്നത് കൊണ്ട് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഇന്ദ്രസിന്റെ പകിട്ട് കുറഞ്ഞു പോകുമെന്ന് പറയുന്നതിന്റെ ലോജിക് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലെന്നും”, ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ എം. എ നിഷാദ് വ്യക്തമാക്കി.

M.A Nishad replies to Mohanlal-state award function controversy

Abhishek G S :