മോഹന്‍ലാലിനെ വിളിച്ച് വരുത്തിയിട്ട് ഊണില്ലെന്ന് പറഞ്ഞാല്‍ വലിയ തിരിച്ചടിയാകും! വിദ്യാര്‍ത്ഥികളെ ഈ മഹാനടനെ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ പാഠപുസ്തകം കീറി കളയുന്നത് പോലെയാവും: ഹരീഷ് പേരടി

മോഹന്‍ലാലിനെ വിളിച്ച് വരുത്തിയിട്ട് ഊണില്ലെന്ന് പറഞ്ഞാല്‍ വലിയ തിരിച്ചടിയാകും! വിദ്യാര്‍ത്ഥികളെ ഈ മഹാനടനെ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ പാഠപുസ്തകം കീറി കളയുന്നത് പോലെയാവും: ഹരീഷ് പേരടി

മോഹന്‍ലാലിനെ പോലുള്ള ഒരു നടനെ വിളിച്ച് വരുത്തിയിട്ട് ഊണില്ലെന്ന് പറഞ്ഞാല്‍ നമ്മുടെ സാംസ്‌കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകുമെന്ന് ഹരീഷ് പേരടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 108 സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മോഹന്‍ലാലിനെ ബഹിഷ്‌ക്കരിച്ചാല്‍ പാഠപുസ്തകം കീറി കളയുന്നതു പോലെയാകുമെന്നും അന്യഭാഷകളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ സംവിധായകരും നടന്‍മാരും അദ്ദേഹത്തെ പറ്റി വിസ്മയം കൊള്ളുന്നത് താന്‍ നേരിട്ട് അനുഭവിചിട്ടുണ്ടെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ കാണുന്നത്…. പിന്നിടങ്ങോട്ട് T.P. ബാലഗോപാലന്‍, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്‌നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികള്‍…. അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷക്കരിക്കാന്‍ സാസംക്കാരിക കേരളത്തിനാവില്ലാ…..


കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകള്‍ക്ക് നേരെ നിങ്ങള്‍ പ്രതിഷേധിക്കേണ്ട സമയമാണിത്… പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാര്‍ത്ഥികളെ നിങ്ങള്‍ ഈ നടനെ ബഹിഷ്‌ക്കരിച്ചാല്‍ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും… അന്യഭാഷകളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ സംവിധായകരും നടന്‍മാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാന്‍ നേരിട്ട അനുഭവിചിട്ടുണ്ട്…. ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും….

Hareesh Peradi facebook post about Mohanlal

Farsana Jaleel :