വെടിവെപ്പിനെ കുറിച്ച് മേജർ രവിക്ക് വിവരം വരും; എന്തോ മിസ്റ്റേക്ക് വന്നിട്ട് ഒരു തീഗോളം പോലെ തിരിച്ചു വരുകയായിരുന്നു; മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു; കുരുക്ഷേത്ര നിർമാതാവ് സന്തോഷ് ദാമോദരൻ !

കീർത്തിചക്ര , കുരുക്ഷേത്ര എന്നീ സിനിമകൾ മോഹൻലാലിൻ്റെ കരിയറിൽ തന്നെ മികച്ചതായിരുന്നു. മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികൾക്കിടയിൽ വ്യത്യസ്ത ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.

1999 ൽ നടന്ന ഇന്ത്യ – പാകിസ്ഥാൻ കാർഗിൽ യുദ്ധത്തിന്റെ കഥ പറഞ്ഞ സിനിമ 2008 ലാണ് പുറത്തിറങ്ങിയത്. മോഹൻലാലിന് പുറമെ സിദ്ദിഖ്, ബിജു മേനോൻ, മണിക്കുട്ടൻ, സൂരജ് വെഞ്ഞാറമൂട്, ബിനീഷ് കോടിയേരി, സാനിയ സിങ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

കേണൽ മഹാദേവൻ എന്ന പട്ടാളക്കാരനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തിയത്. മോഹൻലാലിനെ വെച്ച് ചന്ദ്രോത്സവം ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ച സന്തോഷ് ദാമോദരൻ ആയിരുന്നു നിർമാണം.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് ദാമോദരൻ.

അക്കൂട്ടത്തിൽ ഷൂട്ടിനിടയിൽ ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

Read More;
Read More;

മേജർ രവിയുമായുള്ള സൗഹൃദത്തിന്റെ പുറത്ത് സംഭവിച്ച സിനിമയാണ്. അന്ന് മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ബഡ്ജറ്റിൽ ഒരുക്കിയ സിനിമകളിൽ ഒന്നായിരുന്നു അത്. കീർത്തി ചക്ര കഴിഞ്ഞ ഉടനെ ഇതേ ഴോണറിൽ ഒരു സിനിമ ഒരുക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം മമ്മൂട്ടി ചിത്രം മിഷൻ 90 ഡെയ്‌സിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് കഴിഞ്ഞ് ആവട്ടെ എന്ന് പറഞ്ഞു.

അതിന് ശേഷം ഞങ്ങൾ ഇരുന്നു. ആദ്യം കാർഗിലിൽ പോയി ലൊക്കേഷൻ ഒക്കെ കണ്ടു വന്നു. അതിന് ശേഷം സ്ക്രിപ്റ്റ് എഴുതാൻ ആരംഭിച്ചു. അതിനിടെ മോഹൻലാൽ ഉൾപ്പെടെ എല്ലാ താരങ്ങൾക്കും അഡ്വാൻസ് കൊടുത്തു. അവരും സിനിമയിലേക്ക് എത്തി. ആ സിനിമ എനിക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായകമായി. ആർമി ചീഫിന്റെ വീട്ടിൽ പോയി. എ കെ ആന്റണിയുമായി പരിചയത്തിലായി.

സിനിമയിൽ ഉപയോഗിച്ച തോക്കുകളും മിസൈലുകളും ഒക്കെ ഒറിജിനൽ ആയിരുന്നു. ഒരുപാട് റിസ്ക് ഉണ്ടായിരുന്നു. ബോർഡറിന് സമീപം ആയിരുന്നു ഷൂട്ട്. അവിടെ എപ്പോഴും ഫയറിങ് ഉള്ളതായിരുന്നു. വെടിയൊച്ചകൾ ഒക്കെ കേൾക്കാൻ കഴിയും. അതിനിടയിൽ ആണ് നമ്മുടെ ഷൂട്ട്. നമ്മൾ സിനിമയ്ക്കായി വെടി വയ്ക്കുന്നത് ഒറിജിനൽ ആണെന്ന് കരുതി അവർ എങ്ങാനും വെടിവെച്ചാൽ തീർന്നേനെ. നമ്മൾ ഇന്ത്യയിൽ പെർമിഷൻ എടുത്തിട്ടുണ്ടെങ്കിലും അവർ അറിയണം എന്ന് ഇല്ലാലോ.

Read More;
Read More;

ഒരു ഗൺഫയറിൽ ഫയർ തിരിച്ചുവന്ന് അടിക്കുകയൊക്കെ ചെയ്തിരുന്നു. ഞങ്ങൾ മുഴുവൻ ക്രൂവും തീരേണ്ടതായിരുന്നു. മോഹൻലാൽ ഉൾപ്പെടെ ഉണ്ടായിരുന്നു അവിടെ. എന്തോ മിസ്റ്റേക്ക് വന്നിട്ട് ഒരു തീഗോളം പോലെ തിരിച്ചു വരുകയായിരുന്നു. ഒറിജിനൽ മിലിട്ടറിക്കാരെയാണ് പകുതിയും ഉപയോഗിച്ചത്. അവരാണ് അതൊക്കെ പ്രവർത്തിപ്പിച്ചത്.

14 ദിവസത്തോളം ആയിരുന്നു ഷൂട്ട്. മുഴുവൻ ക്രൂവിനെയും വാഹനങ്ങളും എല്ലാം ഇവിടെ നിന്ന് കൊണ്ടുപോയതാണ്. മലമുകളിലേക്ക് കേറുന്നതാണ് മറ്റൊരു പണി. മണ്ണിടിച്ചിൽ ഒക്കെ ഉണ്ടായാൽ യാത്ര മുടങ്ങും. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല. മഞ്ഞു വീണാൽ റോഡ് ബ്ലോക്ക് ആവും. ചില സമയങ്ങളിൽ മിലിട്ടറി മൂവ്മെന്റ് ഉണ്ടാവും അപ്പോഴും ബ്ലോക്ക് ചെയ്യും. ആ സമയത്ത് ഒക്കെ റോഡിൽ കിടക്കണം.

പക്ഷെ മുകളിൽ എത്തിയാൽ പിന്നെ പ്രശ്‌നമില്ല. പിന്നെയുള്ളത് വെടിവെപ്പ് ഒക്കെയാണ്. അത് രാവിലെ വിവരം വരും. ഇങ്ങനെ ഒരിടത്ത് അറ്റാക്ക് ഉണ്ടായിട്ടുണ്ട്. ഇത്രപേർ മരിച്ചു. ആ ഭാഗം സൂക്ഷിക്കണം എന്നൊക്കെ. അത് മേജർ രവിക്ക് ആണ് വരുക. സെറ്റിൽ ഉള്ളവരെ അറിയിക്കാറില്ല. ഞങ്ങൾ മാത്രം അറിയുകയുള്ളൂ. അത്ര പ്രധാനപ്പെട്ടത് ആണെങ്കിൽ മോഹൻലാലിനോടും പറയും.

മറ്റുള്ളവർ വെറുതെ പേടിക്കും. അങ്ങനെ ടെൻഷൻ ഉള്ള ഒന്നായിരുന്നു എന്നും സന്തോഷ് ദാമോദരൻ പറഞ്ഞു. അവിടുത്തെ ജനങ്ങളിൽ ആരും പാകിസ്ഥാൻ യൂണിഫോം ധരിച്ച് അഭിനയിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

about Mohanlal Film

Safana Safu :