കർണാടകയിലെ ഓരോ ജില്ലയ്‌ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

കന്നഡ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് കിച്ചാ സുദീപ്. ഇപ്പോഴിത് പുണ്യകോടി ദത്തു യോജനയ്‌ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്‌ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ.

പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർദ്ധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും മന്ത്രി പ്രഭു ചവാനോടും നന്ദി അറിയിക്കുന്നു. പൊതുജനങ്ങളോടും സിനിമാ മേഖലയിലെ കലാകാരന്മാരുടെ സംഘടനകളോടും പശുക്കളെ ദത്തെടുക്കാൻ അഭ്യർത്ഥിക്കുന്നു’ എന്ന് കിച്ച സുദീപ് പറഞ്ഞു.

ഈ വർഷമാദ്യം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 11 പശുക്കളെ ദത്തെടുക്കുകയും തന്റെ സ്വപ്ന പദ്ധതിയായ പുണ്യകോടി ദത്തു യോജനയ്‌ക്ക് തുടക്കമിടുകയും ചെയ്തു. കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം 100 ഗോശാലകളാണ് സ്ഥാപിക്കുന്നത്. പുണ്യകോടി ദത്തെടുക്കൽ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്.

AJILI ANNAJOHN :