ഈ ട്രെയ്‌ലർ നീ തീർച്ചയായും കാണണമെന്ന് കരൺ ജോഹർ !! 9 ന്റെ ട്രെയ്‌ലർ കണ്ടു ഷാരൂഖ് പറഞ്ഞത്….

ഈ ട്രെയ്‌ലർ നീ തീർച്ചയായും കാണണമെന്ന് കരൺ ജോഹർ !! 9 ന്റെ ട്രെയ്‌ലർ കണ്ടു ഷാരൂഖ് പറഞ്ഞത്….

പ്രിത്വിരാജിന്റെ പുതിയ ചിത്രം 9ന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ ആകെ തരംഗമായിരിക്കുകയാണ്. മുൻപും ഒരുപാട് പരീക്ഷണ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ടെകിലും ഇത് വേറെ ലെവലാകുമെന്നാണ് ആരാധകരും ട്രെയ്‌ലർ കണ്ട സിനിമ പ്രേമികളും ഒരേ സ്വരത്തിൽ പറയുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന 9 സംവിധാനം ചെയ്തിരിക്കുന്നത് കമലിന്റെ മകൻ ജീനുസ് മുഹമ്മദാണ്. 100 ഡേയ്‌സ് ലവ് എന്ന ചിത്രത്തിന് ശേഷം ജീനുസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആഗസ്റ്റ് സിനിമാസിൽ നിന്ന് പടിയിറങ്ങിയ ശേഷം സ്വന്തമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ച പ്രിത്വിയുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. കൂടെയുള്ളത് ചില്ലറക്കാരല്ല, സോണി പിക്‌ചേഴ്‌സ് ആണ്. ട്രൈലെർ കണ്ടു നിരവധി ആളുകൾ ആവേശത്തോടെ പോസ്റ്റുകൾ ഇട്ടിരുന്നു. ബോളിവുഡ്ഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറും ട്രൈലെർ കണ്ടു ട്വീറ്റ് ചെയ്തിരുന്നു.

“എന്തൊരു മനോഹരമായ ട്രെയ്‌ലർ ആണിത് പ്രിത്വി. ഈ സിനിമ കാണാനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്” എന്ന് പറഞ്ഞ കരൺ ജോഹർ ട്രൈലെർ ലിങ്കും പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ട്രെയ്‌ലർ കണ്ട ഷാരുഖ് ഖാനും മികച്ച അഭിപ്രായം പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ. കരൺ ജോഹറാണത്രേ ട്രൈലെർ ഷാരൂഖിനെ കാണിച്ചത്.

ചിത്രത്തിലെ വി.എഫ്.എക്‌സിനെ കുറിച്ച് ഷാരൂഖ് വാചാലനായതായും ഈ സിനിമ ഇറങ്ങിയാൽ ഉടൻ തന്നെ കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

Karan Johar and Shah Rukh Khan about 9 trailer

Abhishek G S :