“ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നി ” – കനി കുസൃതി

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ പറ്റി മനസ് തുറക്കുകയാണ് കനി കുസൃതി . മുൻപും പല തവണ ഇത്തരം പ്രശ്നങ്ങളെ പറ്റി കനി മനസ് തുറന്നിട്ടുണ്ട്. ഈ പ്രവണത മൂലം അഭിനയം നിർത്താൻ പോലും തോന്നിയിട്ടുണ്ടെന്നു പറയുകയാണ് നടി .

നല്ല വേഷങ്ങൾ ലഭിക്കാൻ ‘വിട്ടുവീഴ്ചകൾ’ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നിയെന്നും നടി തുറന്നുപറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി ഇക്കാര്യം വെളിപ്പെടുത്തിയത്.

മീ ടൂ കാംപെയ്നുകൾ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി വ്യക്തമാക്കി.
‘സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു.

kani kusruthi about casting couch

Sruthi S :