” മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയ ആ വേഷം ഞാൻ ചെയ്യുന്നതിനോട് എം ടി ക്ക് തലപര്യമുണ്ടായിരുന്നില്ല ” – ദേവൻ മനസ് തുറക്കുന്നു !

എന്നും മലയാളികളുടെ മനസിൽ താങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് ആരണ്യകത്തിലെ ദേവന്റേത്. നക്സലൈറ്റ് ആയി ചിത്രത്തിൽ അഭിനയിച്ച ദേവൻ , മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . എന്നാൽ താന്‍ ആ വേഷത്തില്‍ അഭിനയിക്കുന്നതിനോട് എം ടിയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നുദേവൻ തുറന്നു പറയുന്നു.

മമ്മൂട്ടിയെ മനസ്സില്‍ കണ്ടു എം ടി രചിച്ച വേഷമായിരുന്നു ആരണ്യകത്തിലെ കഥാപാത്രം. ഹരിഹരന്‍ ഒരുക്കിയ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയത് ദേവനും. ചിത്രീകരണം കഴിഞ്ഞ ശേഷം പ്രസാദ് സ്റ്റുഡിയോയില്‍ ഫസ്റ്റ് പ്രിന്റ്‌ കണ്ട എം ടിയുടെ വാക്കുകള്‍ ഇങ്ങനെ ..’ മമ്മൂട്ടിയെ കൊണ്ട് പടം ചെയ്യിക്കാനായിരുന്നു എനിക്ക് പരിപാടി ഉണ്ടായിരുന്നത്. അനുഭവസമ്ബത്തുള്ള ഒരു നടന്‍ ചെയ്യണമെന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. നിങ്ങള്‍ അത് ചെയ്യുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പടം കണ്ടപ്പോള്‍ എനിക്ക് എന്റെ കഥാപാത്രത്തെ സ്‌ക്രീനില്‍ കാണാന്‍ പറ്റി. നേരെ മറിച്ച്‌ അത് മമ്മൂട്ടി ആയിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിയെ സ്‌ക്രീനില്‍ കണ്ടേനെ. ‘

എം ടിയുടെ എ വാക്കുകള്‍ കേട്ട് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്നു മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ദേവന്‍ പറയുന്നു. അഭിനയജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വാക്കുകളെന്ന് ദേവന്‍ കൂട്ടിച്ചേര്‍ത്തു.

devan about aranyakam movie role

Sruthi S :