നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്, തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും- ജിഷിൻ പറയുന്നു !

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ജിഷിനും വരദയും. ആ താര ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകിയത്. അമല പരമ്പരയിൽ മൊട്ടിട്ട പ്രണയം ആണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത് എന്ന് പ്രേക്ഷകർക്ക് അറിവുള്ള കാര്യം ആണ്. അടുത്തിടെ ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തുകയും ചെയ്തു. ഇരുവരും ഇക്കാര്യത്തോട് ഇത് വരെയെയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ജിഷിൻ പങ്കിട്ട ഒരു കുറിപ്പാണു ശ്രദ്ധേയമായി

ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നു പോകില്ല എന്നും കരഞ്ഞു പോകില്ല എന്നും സ്വയം തീരുമാനം എടുക്കണം. നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാൻ കഴിയും- എന്നാണ് ജിഷിൻ കുറിച്ചത്.

സീരിയൽ സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്. അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് കൂട്ടായി ഇപ്പോൾ മകൻ ജിയാനുമുണ്ട്.”പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല, മിസ് യൂ”, എന്ന് ഒരിക്കൽ വരദയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജിഷിൻ കുറിയ്ക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന താര ദമ്പതികൾ ടിക് ടോക്കിലും സജീവമായിരുന്നു.


വീഡിയോകളിലോ പോസ്റ്റുകളിലോ പരസ്പരം യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് വരദ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആയിട്ടില്ല, ആവുമ്പോള്‍ പറയാമെന്നായിരുന്നു ജിഷിന്റെ പ്രതികരണം.

AJILI ANNAJOHN :