” ഇന്ദ്രനെ അവിടെ നിന്ന് മാറ്റി നിർത്തു ” – വേദനിപ്പിച്ച അനുഭവത്തെപ്പറ്റി ഇന്ദ്രൻസ്

” ഇന്ദ്രനെ അവിടെ നിന്ന് മാറ്റി നിർത്തു ” – വേദനിപ്പിച്ച അനുഭവത്തെപ്പറ്റി ഇന്ദ്രൻസ്

ഹാസ്യ നടനിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലൂടെ പുരസ്‌കാര നിറവിലെത്തി തന്നിലെ അഭിനയ പ്രതിഭയെ ലോകത്തിനു കാണിച്ച ആളാണ് ഇന്ദ്രൻസ് . വസ്ത്രാലങ്കാരത്തിനായി സിനിമയിലെത്തി മികച്ച നടനായി പേരെടുത്ത ഇന്ദ്രൻസ് , ഹാസ്യം ചെയ്യുന്ന തുടക്ക കാലത്ത് ഉണ്ടായ അനുഭവങ്ങളെ പറ്റി മനസ് തുറക്കുന്നു.

‘ഒരുപാട് നല്ല സംവിധായര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അധികം ജോലി ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ പറയും പോലെ ചെയ്തു കൊടുത്താല്‍ മതിയായിരുന്നു, പക്ഷെ കോമഡി ചെയ്തു കൊണ്ടിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ വേദനയുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. സീരിയസായ സീനുകള്‍ വരുമ്ബോഴോ ക്ലൈമാക്സ് ആകുമ്ബോഴോ എന്നെ ഫ്രെയിമിലില്‍ നിന്ന് മാറ്റി നിര്‍ത്തും, ആ സീനില്‍ ഇന്ദ്രനെ മാറ്റി നിര്‍ത്തൂവെന്ന് സംവിധായകര്‍ പറയുമ്ബോള്‍ വേദന തോന്നാറുണ്ട്. ഇന്ദ്രന്‍ അവിടെ ചുമ്മാതെ നിന്നാലും പ്രേക്ഷകര്‍ ചിരിക്കുമെന്നും അതിന്റെ സീരിയസ് മൂഡ്‌ നഷ്ടപ്പെടുമെന്നും അവര്‍ പറയുമ്ബോള്‍ അത് വലിയ വിഷമമുണ്ടാക്കും’, ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.

കോമഡി ലൈനില്‍ നിന്ന് മാറി സീരിയസ് ട്രാക്കിലേക്ക് വീണ ഇന്ദ്രന്‍സ് പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ‘അപ്പോത്തിക്കിരി’ പോലെയുള്ള ചിത്രങ്ങളില്‍ മിന്നിതിളങ്ങിയത്, ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ‘കഥാവശേഷനാണ്’ ഇന്ദ്രന്‍സിലെ നടനെ നന്നായി ഉപയോഗപ്പെടുത്തിയ സിനിമ. ‘ആളൊരുക്കം’ എന്ന ചിത്രതിലൂടെയാണ് ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.

indrans about film career

Sruthi S :