അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല – ധർമ്മജന്റെ രഹസ്യം പുറത്ത് വിട്ട് രമേശ് പിഷാരടി !!!

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല – ധർമ്മജന്റെ രഹസ്യം പുറത്ത് വിട്ട് രമേശ് പിഷാരടി !!!

വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോള്ഗാട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നിത്യ ഹരിത നായകൻ . ചിത്രത്തിനെ പറ്റി ഒരു വിവരം പുറത്തു വിട്ടിരിക്കുകയാണ് രമേശ് പിഷാരടി .ചിത്രത്തിലൂടെ ധർമ്മജൻ ആദ്യമായി പിന്നണി ഗായകനാകുകയാണ്.

സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്ന ധർമ്മജന് ആശംസകൾ അറിയിക്കുകയാണ് രമേശ് പിഷാരടി . തന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് പിഷാരടി ധർമ്മജന്റെ പുതിയ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ …..24 നു എന്റെ പേജിൽ കൂടെ തന്നെ ……പ്രതികാരദാഹി ആണവൻ” രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു…

ധർമ്മജൻ ബോൾഗാട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നിത്യഹരിത നായകൻ. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ മനു തച്ചേട്ടും ധർമ്മജനും ഒരുമിച്ചു ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്.പാലായിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

dharmajan becomes a playback singer

Sruthi S :