ഇനി ഞാൻ എന്ത് വേഷമാണ് ചെയ്യേണ്ടത് ?തൊഴിൽ രഹിതൻ ! – വര്ഷങ്ങള്ക്കു മുൻപ് നിരാശയോടെ ഫഹദ് ഫാസിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു ..

മലയാള സിനിമയിൽ ഒരു പുതുമുഖ നടൻ നേരിട്ടിട്ടില്ലാത്തത്ര വലിയ പരാജയം അഭിമുഖീകരിച്ച ആളാണ് ഫഹദ് ഫാസിൽ. പതിനെട്ടാം വയസിൽ അഭിനയിച്ച ചിത്രത്തിൽ ഭാവങ്ങളില്ലാത്ത , അഭിനയിക്കാനറിയാത്ത നടൻ എന്ന പേരാണ് ഫഹദ് ഫാസിലിന് ലഭിച്ചത്. എന്നാൽ വര്ഷങ്ങള്ക്കു ശേഷം അതെ ഫഹദ് ഫാസിൽ ഒരൊന്നൊന്നര തിരിച്ചു വരവ് നടത്തി.

2011 ല്‍ ഇറങ്ങിയ ചാപ്പാകുരിശിനു ശേഷം വീണ്ടുമൊരു ഇടവേള എടുത്തു. അതേവര്‍ഷം ഫഹദ് ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇനി ഞാന്‍ എന്തു വേഷം ചെയ്യണം? തൊഴിലില്ലാത്തവന്റെയോ എന്നായിരുന്നു ചോദ്യം. നാളുകള്‍ക്കിപ്പുറം കുറിപ്പ് ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, ഇമ്മാനുവല്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ, മഹേഷിന്റെ പ്രതികാരം, ബാംഗ്ലൂര്‍ ഡെയ്‌സ്, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍, കുമ്ബളങ്ങി നൈറ്റ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വന്നപ്പോള്‍ പ്രതീക്ഷ നല്‍കുന്ന നടനാണ് ഫഹദെന്ന് അന്ന് തള്ളി പറഞ്ഞവര്‍ ഇന്ന് മാറ്റി പറഞ്ഞു.

ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായത്.
എന്നാല്‍ ചാപ്പ കുരിശിനു ശേഷം ഫഹദിനെ തേടി പുതിയ പ്രോജക്റ്റുകള്‍ ഒന്നും തന്നെ എത്തിയിരുന്നില്ല .201 1ല്‍ താരം പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് കുറിപ്പാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

fahad fazil’s old facebook post

Sruthi S :