ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സംവിധായകന്‍ വിനയന്‍

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയസൂര്യയ്ക്കായിരിക്കുമെന്ന് പ്രവചിച്ച് സംവിധായകന്‍ വിനയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഞാന് മേരിക്കുട്ടി, ക്യാപ്റ്റന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാകും ജയസൂര്യയെ തേടി പുരസ്‌കാരം എത്തുകയെന്നും വിനയന് ചൂണ്ടിക്കാട്ടുന്നു. ഒന്നു രണ്ടു തവണ ജയസൂര്യയ്ക്ക് ഈ അവാര്ഡ് കൈവിട്ടു പോയെന്നും ഇത്തവണ അത് ജയസൂര്യയ്ക്ക് കിട്ടിയാല്‍ സന്തോഷമുണ്ടാകുമെന്നും വിനയന്‍ കുറിച്ചു.

ആദ്യചിത്രമായ ‘ചാലക്കുടിക്കാരന് ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില് ഒരു പരാമര്ശമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്ഷം ഒരു പിടി നല്ല ചിത്രങ്ങളാണ് മലയാള സിനിമയില്‍ ഉണ്ടായത് എന്നതിനാല്‍ തന്നെ ആ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുകയാണ്. ഇത്തവണ മികച്ച നടന്റെ പുരസ്‌കാരം സ്വന്തമാക്കാന്‍ സീനിയറും ജൂനിയറുമായ ഒരുപിടി നടന്മാര് മത്സരക്കളത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.


വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം

ക്യാപ്റ്റനിലേയും ഞാന് മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്ഡ് എന്നു ഞാന് പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല് വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന് ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില് ഒരു പരാമര്ശമെന്കിലും ലഭിക്കുമെന്നും ഞാന്പ്രതീക്ഷിക്കുന്നു.

Jayasurya will get the state film award; director Vinayan

Noora T Noora T :